Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]
വിഷമത്തിൽ അല്ലായിരുന്നോ അതൊക്കെ ആലോചിച്ചപ്പോ..
മ്മ്മ് അതും ശെരിയാ (വിളിച്ചിട്ട് എടുത്തില്ലല്ലോ എന്ന ആശ്വാസത്തിൽ )
ആ ദേ ഇച്ചായാ ആ കുട്ടി തിരിച്ചു വിളിക്കുന്നുണ്ട് ഞാൻ വെയ്ക്കാണെ. ഇത് കഴിഞ്ഞ് തിരിച്ചു വിളിക്കാം. ബൈ..
ഹേയ് എടി വെയ്ക്കല്ലേ... ഒരു കാര്യം കൂടെ...
അപ്പോഴേക്കും അവൾ ഫോൺ വച്ചു സാറിന് ആകെ ടെൻഷൻ ആയി എല്ലാത്തിന്റെ കാര്യത്തിലും ഒരു തീരുമാനം ആയി. ആ കൊച്ച് എന്തായാലും അതൊക്കെ പറയും... കർത്താവെ കാത്തോളണേ.
പെട്ടെന്ന് ആയിരുന്നു സിസിലി തിരിച്ചു വിളിച്ചത്.
ആ എന്താടി പറ (ആകെ പേടിച്ചിട്ട്, സ്വരത്തിൽ ഒക്കെ ഒരു വിറയൽ ആയിരുന്നു )
ഇച്ചായാ അവള് ആകെ കരച്ചിൽ. എന്താ പ്രശ്നം ചോദിച്ചിട്ട് പറയുന്നില്ല. പൊട്ടി പൊട്ടി കരയാ.
കരയേ അതിപ്പോ എന്നാത്തിനാവോ നീ ചോദിച്ചിട്ട് പറഞ്ഞില്ല ല്ലേ. (നിഷ്കളങ്കതയോടെ.)
ഇല്ലന്നെ കൊച്ചിന്റെ കരച്ചിൽ കേട്ടപ്പോ എന്തോ പോലെ ആയി. പ്രോജക്ടിന്റെ ചോദിച്ചപ്പോ എല്ലാം സാറ് ശെരിയാക്കി തന്നു പക്ഷേ അത്യാവശ്യമായിട്ട് വീട്ടിൽ പോവേണ്ട ആവശ്യം ഉണ്ട് അപ്പോ ഇന്ന് പോവും വീട്ടിലേക്ക് വൈകീട്ട് പറഞ്ഞു.
പ്രൊജക്റ്റ് അപ്പോ ആര് ചെയ്യാനാ ചോദിച്ചില്ലേ.
" അത് അറിയില്ല. എനിക്ക് എന്ത് ചെയ്യണം അറിയില്ല "എന്നൊക്കെ പറഞ്ഞിട്ടായിരുന്നു കരച്ചിൽ. ഇച്ചായൻ ആ കൊച്ചിനെ ഒന്ന് വിളിച്ചു നോക്ക് ഇനി വീട്ടിൽ എങ്ങാനും വല്ല പ്രശ്നം ആണെങ്കിലോ. എനിക്ക് ആ കരച്ചിൽ കേട്ടിട്ട് ഒരു സമാധാനം കിട്ടുന്നില്ല ഇച്ചായ. പ്ലീസ്.
ആടി ഞാൻ ഇപ്പോ തന്നെ വിളിക്കാം.
ആ എന്നിട്ട് എന്നെ വിളിക്കണേ ഇപ്പോ തന്നെ. വിളിച്ചിട്ട്
💬 Comments
View all comments