Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]
കിട്ടിയില്ലേൽ ആ കൊച്ചിന്റെ ഉമ്മയുടെ നമ്പർ ഒന്ന് തരണേ. എന്താണാവോ വീട്ടിൽ പ്രശ്നം.
(കർത്താവെ പെട്ടല്ലോ ) ആ പേടിക്കണ്ട അതിന്റെ ആവശ്യം ഒന്നും വരില്ല ഞാൻ വിളിച്ചാൽ അവളെടുക്കും. ഞാൻ വിളിക്കാം ബൈ.
ശെരി ഇച്ചായ.
അവളെന്തായാലും സിസിലിയോട് ഒന്നും പറയാത്തത് സാറിന് ആശ്വാസം ആയി. ഇനി എന്തായാലും നഹ്മയെ വിളിച്ചു നോക്കാതെ വഴിയില്ല. ഫോൺ എടുത്ത് ഡയൽ ചെയ്തു പക്ഷേ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. ഒരു 4 വട്ടം വിളിച്ചു നോക്കി എടുക്കുന്നില്ല. ആകെ ടെൻഷൻ ആയി ഇനി ഇപ്പോ സിസിലിയ്ക്ക് വീട്ടിൽത്തെ നമ്പർ കൊടുക്കേണ്ടി വരുമോ.
അപ്പഴാണ് ഫോൺ അടിച്ചത്.
ആ ഹലോ ഇച്ചായ എന്തായി. അവൾ എന്നാ പറഞ്ഞു.
അത്.. അത് ഇപ്പോ (എന്താ പറയേണ്ടത് അറിയാതെ ആയി )
എന്നാ കിട്ടിയില്ലേ എന്ന വീട്ടിലെ നമ്പർ ഒന്ന് തായോ.
അയ്യോ അത് വേണ്ട നീ അങ്ങോട്ട് ഒന്നും വിളിക്കണ്ട.
അതെന്ന..
അത്.. അത്.. അത് അവളുടെ മാമൻ മരിച്ചുത്രെ അത് അറിഞ്ഞിട്ട് വീട്ടിലേക്ക് പോവാണ്. അവള് ആദ്യം വിളിച്ചപ്പോ എടുത്തില്ല പിന്നെ തിരിച്ചു വിളിച്ചപ്പഴാ പറഞ്ഞത് (പെട്ടെന്ന് കിട്ടിയ നുണ പറയുക അല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല ). കൊച്ച് ആകെ വിഷമത്തിലാ തല്ക്കാലം സംസാരിക്കാൻ പറ്റാത്ത അവസ്ഥയാ അത് കൊണ്ട് ഞാൻ വേഗം വച്ചു. ഇനി നീ കൂടി വിളിക്കാൻ നിൽക്കണ്ട കാര്യം അറിഞ്ഞില്ലേ അവള് പോയി വരട്ടെ.
അയ്യോ കഷ്ട്ടായി . ഇല്ലാ ഞാൻ കൂടെ മോളെ വിളിച്ചു പ്രശ്നം ആക്കണില്ല. അവള് പോയി വരട്ടെ ഇച്ചായ ആ
💬 Comments
View all comments