Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]
വിളിച്ചു.
ഹലോ അസലാമു വാ ലൈക്കും
വാ അലൈക്കു ഉസലാം. മോള് എവിടെയാ.
പാർക്കിന്റെ നേരെ മുന്നിൽ ഉണ്ട്.
ആ എന്നാ ഉള്ളിലേക്ക് പോരേ ഞങ്ങൾ അങ്ങട്ട് വരാം.
ആ ശെരി.
അവൾക്ക് നല്ലം നാണം ഉണ്ടായിരുന്നു. അവരെ മുന്നേ കണ്ടിട്ട് ഒന്നും ഇല്ലാ. പിന്നെ ആദ്യ പെണ്ണുകാണൽ തന്നെ ഇതായിരുന്നല്ലോ. ഉള്ളിലേക്ക് കയറിയപ്പോ അവരെ അവള് കണ്ടു.
മൂത്താപ്പാ. ദേ ഇവടെ.
ആ മോളെ.
അവൾ ചിരിക്കുന്നു.
നഹ്മ എന്നല്ലേ പേര്.
ആ അതേ.
എന്റെ പേര് കാദർ. ഓന്റെ മൂത്താപ്പ ആണ്. ഇത്..
ആ ഞാൻ അഷ്‌ക്കർ ഓന്റെ എളാപ്പ ആണ്.
ആ (ചിരിക്കുന്നു.)
വേറെ എന്താ മോളെ. പഠിപ്പ് ഓക്കെ എങ്ങനെ പോകുന്നു.
കുഴപ്പല്യ.
ഡിഗ്രി എവടെ ആയിരുന്നു
നാട്ടിൽ തന്നെ ആയിരുന്നു.
എന്താ ഒന്നും ചോദിക്കാൻ ഇല്ലേ. ഇങ്ങനെ നാണിച്ചു നിൽക്കുന്നത്.
ഹേയ് അങ്ങനെ ഒന്നുമില്ല.
എങ്ങനാ വന്നത്.
അത് കോളേജിലെ സാറ്ന്റെ ഒപ്പമാ ഉമ്മാ സാറിനെ വിളിച്ചു പറഞ്ഞിരുന്നു.
ആ നിന്റെ ഉമ്മാ വിളിച്ചപ്പോ പറഞ്ഞിരുന്നു.
(അപ്പഴാണ് സാറ് അങ്ങട്ട് വന്നത്.)
ആ ഇതാണുട്ടോ സാറ്. പ്രൊഫ് വർഗീസ് കുര്യൻ.
എന്റെ പേര് കാദർ ഇത് അഷ്‌ക്കർ. ഞങ്ങള്..
ആ അറിയാം ഇവള്ടെ ഉമ്മ പറഞ്ഞിരുന്നു.
ആ സാറിനെ പറ്റിയും പറഞ്ഞിരുന്നു. സ്വന്തം മോളെ പോലെ ആണെന്ന്.
പിന്നല്ലാതെ (അവളെ തോൾ വഴി ചേർത്ത് പിടിച്ചിട്ട് ) നിങ്ങള് അപ്പോ സംസാരിക്ക് ഞാൻ അപ്പറത്ത് കാണും. ശെരിട്ടോ.
ആ ശെരി.
മോളെ നീ ഷാഹിറിനെ കണ്ടിട്ടില്ലല്ലോ.
ഇല്ലാ.
ഫോൺ എടുത്ത്
💬 Comments
View all comments