Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]
ഷാഹിറിന്റെ ഫോട്ടോ കാണിക്കുന്നു.
ഇതാണ് ഷാഹിർ. അപ്പറത്തു ഉള്ളത് ഓന്റെ അനിയത്തി ആണ്.
ആ. (ഫോട്ടോ കണ്ടിട്ട് അവള് ഞെട്ടി.ആള് കഷണ്ടി ആയിരുന്നു. പിന്നെ കുറച്ച് തടിയുണ്ട് നല്ലം ഇല്ലാ പക്ഷേ ഉള്ളത് കുറച്ച് ബോർ ആണ് . ഉപ്പ അവളോട് പറഞ്ഞത് 29 വയസായിട്ടൊള്ളു എന്നാ പക്ഷേ കണ്ടാൽ കഷണ്ടി ഉള്ളത് കൊണ്ട് അത്ര കുറവാണ് പറയില്ല. മൊത്തത്തിൽ ആളെ അവൾക്ക് തീരെ ഇഷ്ടമായില്ല. ഉള്ളിൽ നല്ലം വിഷമം ഉണ്ടായിരുന്നു )
മൊഞ്ചൻ അല്ലേ. മോളെ.
ഹ്മ്മ് (മനസ്സില്ലാമനസോടെ ചിരിച്ച മുഖവുമായിട്ട് അവൾ അഭിനയിച്ചു.)
അവൻ ഒരു കവർ തന്ന് വിട്ടിട്ടുണ്ട്. ഇവിടുന്നു ഓർഡർ ചെയ്തത് എന്തോ ആണെന്ന പറഞ്ഞത്. ഇത് തരാനാ വന്നത് . പിന്നെ ഓൻ ഞങ്ങളോട് ഫോട്ടോ നിനക്ക് കാണിച്ചു തരാനും പറഞ്ഞിരുന്നു. അതാ ഇപ്പോ വിളിപ്പിച്ചത്.
കവറോ നിക്കാഹ് കഴിയാതെ ഇതൊന്നും വേണ്ട. വാങ്ങിയാൽ ഉപ്പ എന്തേലും പറയും.
അയ്യോ ഉപ്പയോടു ഞങ്ങൾ പറഞ്ഞിട്ടുണ്ട്.
(എങ്ങനേലും ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും അത് നടന്നില്ല ) ആ എന്നാ ശെരി തന്നോളൂ.
പിന്നെ മോളുടെ നമ്പർ അവന്റലുണ്ട് ഇന്ന് വൈകുനേരം വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് ട്ടോ. മോൾക്ക് ചായ വല്ലതും കുടിക്കണോ.
ഹേയ് വേണ്ട.
എന്നാ ആ സാറിനെ ഒന്ന് വിളിക്കുമോ. മൂപ്പരോടും കൂടെ പറഞ്ഞാൽ ഞങ്ങൾക്ക് അങ്ങട്ട് പോവായമായിരുന്നു.
ആ വിളിക്കാം.
മൂത്താപ്പ : അവന്റെ ഫോട്ടോ മോൾക്ക് വേണോ.
എളാപ്പ : എന്ത് ചോദ്യമാണ് ഓൾടെ മുഖം കണ്ടാൽ അറിയില്ലേ ഇഷ്ട്ടായിക്കുന്നു എന്ന്. അതങ്ങട്ട് അവൾടെ നമ്പറിൽ അയച്ചു കൊടുത്തേക്ക്.
💬 Comments
View all comments