Chapter Title : നജീബിന് വന്ന സൗഭാഗ്യം (ടിന്റുമോൻ )
സ്ത്രീകളുടെ ശുശ്രൂഷയും മറ്റും അത്യാവശ്യമാണ് ..
പക്ഷെ അവനപ്പോൾ വീട്ടിലെ കാര്യം ഓർത്തു ഉമ്മയ്ക്ക് തോട്ടത്തിലും ഫാമിലും പോകാതിരിക്കാൻ പറ്റില്ല ..പിന്നീടുള്ളത് അയിഷയും ആമിനയും ഐഷ ആണേൽ കടയിൽ പോണം പിന്നെ ആമിനയ്ക്ക് ഫാത്തിമയെ ഒറ്റയ്ക്ക് നോക്കാൻ കഴിയില്ല അവൾ കൊച്ച് പെണ്ണല്ലേ .. അവളെ അവളുടെ വീട്ടിലേക്ക് അയക്കാമെന്ന് വച്ചാൽ തനിക്കവളെ കാണാതിരിക്കാനും പറ്റില്ല .. പക്ഷെ അതോർത്താൽ ഫാത്തിമയുടെ ജീവൻ പോലും നഷ്ടമാകും .. അതിനാൽത്തന്നെ ഉള്ളിലെ വിഷമം കാട്ടാതെ അവൻ ഫാത്തിമയെ അവളുടെ വീട്ടിലേക്കയച്ചു .. അവൾക്കയാളെ പിരിയാൻ കഴിയില്ലായിരുന്നു എന്നിരുന്നാലും കാര്യങ്ങൾ മനസ്സിലാക്കി അവൾ വീട്ടിലേക്ക് പോയി ..
പിന്നീട് നജീബിനാകെ മൂകതയായിരുന്നു ഫാത്തിമയോട് ഫോണിൽ സംസാരിക്കുമായിരുന്നെങ്കിലും അയാൾക്കാകെ വിഷമം നിഴലിച്ചു .. വല്ലപ്പോഴും അവളുടെ വീട്ടിൽ പോകുമായിരുന്നെങ്കിലും താമസമാക്കിയിരുന്നില്ല .
മാസം ഒന്ന് കഴിഞ്ഞു ഒരു ദിവസം ഉച്ചക്ക് വീട്ടിൽ അയാൾ ചോറുണ്ണാനെത്തിയപ്പോൾ വീടടച്ചിട്ടിരിക്കുന്നു .. ആരുമില്ല അകത്ത് വിളിച്ചിട്ട് ഉമ്മാ ഫോണുമെടുക്കുന്നില്ല സാധാരണ വീട്ടിൽ ആമിന കാണും ഇതാണേൽ അവളുമില്ല അയാൾ പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ഐഷ വരുന്നത് കണ്ടു ...
ഹോ ഇക്ക വന്നിട്ട് കുറെ നേരമായോ ??
ഇല്ല ഇപ്പോൾ വന്നേ ഉള്ളൂ ... ആമിന എവിടെ പോയി .
അവൾ വീട് വരെ എന്തോ അത്യാവശ്യത്തിനു പോയി അപ്പോളാ എന്നെ വിളിച്ച് പറഞ്ഞെ ഉച്ചക്ക് ഇക്ക വരും ചോറെടുത്ത് കൊടുക്കണമെന്ന് ഞാൻ അതാ കടയിൽ നിന്ന് വന്നേ ..
നേരത്തെ അറിഞ്ഞിരുന്നേൽ ഞാൻ പുറത്തൂന്ന് കഴിച്ചേനെ ....
വീട്ടിൽ നല്ല ഭക്ഷണമുള്ളപ്പോൾ എന്തിനാ ഇക്ക പുറത്തൂന്ന്
💬 Comments
View all comments