Chapter Title : നജിയ 2 [Perumalclouds]
'പിന്നെ പറ'
'എന്താണ് ഇങ്ങനെല്ലാം നടന്നാൽ മതിയോ?'
'പിന്നെ?'
'അല്ലാ, ഒരു യാത്രയെല്ലാം പോകണ്ടേ?'
'ശരിയാണ്, ഞാനും ആലോചിക്കുന്നുണ്ട്. കുറച്ചായി ഞാൻ എവിടേക്കെങ്കിലും ഒന്ന് പോയിട്ട്. മലക്കപ്പാറ പോകണം എന്നുണ്ട്'
'ഒറ്റക്കോ?'
'എന്താ പോരുന്നോ കൂടെ?'
'പോകാലോ, ഞാൻ ഇതുവരെ പോയിട്ടില്ല. റീൽസിൽ ആന ഇറങ്ങിയതെല്ലാം കണ്ടിട്ടുണ്ട്'
'ഞാൻ ലീവ് നോക്കിട്ടു പറയാം. പിന്നെ വർകൗട് എങ്ങനെ പോണു?'
'അതിനു ഒരു കുറവുമില്ല മാഷേ'
'അപ്പോൾ കിടക്കാം? ഞാൻ ടൂർ പ്ലാൻ ചെയ്യട്ടെ.'
'എന്റെ മോൻ പ്ലാൻ ചെയ്തു കിടക്കു, ഞാൻ എന്റെ തലയണ കെട്ടിപിടിച്ചു കിടക്കട്ടെ.'
'പാവം ഞാൻ'
'ഞാനും... എനിക്ക് രണ്ടു ചിറകുണ്ടായിരുന്നെങ്കിൽ ഞാൻ അവിടേക്ക് പറന്നു വന്നേനെ.'
'നമ്മുടെ സ്വപ്നങ്ങൾക്കുണ്ടല്ലോ... '
'പെരുമാളേ'
'എന്താടോ?'
'ഉമ്മ'
'ഉമ്മ'
അവൾ ഫോൺ കട്ട് ചെയ്യുമ്പോൾ എനിക്ക് വക്കാൻ തോന്നുണ്ടായിരുന്നില്ല. എന്റെ മനസ്സ് ഒരുപാടു എക്‌സൈറ്റഡ് ആയിരുന്നു. ദിവസങ്ങൾ മൂന്ന് നാല് കഴിഞ്ഞു.ഞാൻ മലക്കപ്പാറ പോകാനായി വെള്ളിയാഴ്ച ഹാഫ് ഡേ ലീവ് എടുത്തു. നജിയയോട് തലേദിവസം തന്നെ പോകുന്ന കാര്യം പറഞ്ഞിരുന്നു. കണ്ണൂർ നിന്നും അവൾ പുലർച്ചെ യാത്ര പുറപ്പെട്ടതാണ്, ചാലക്കുടി ബസ് സ്റ്റാൻഡിൽ അവളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഞാൻ ഒരു രണ്ടു മണി ആയപ്പോൾ ചാലക്കുടി ബസ് സ്റ്റാൻഡിൽ എത്തി. നജിയയെ കാണാതായപ്പോൾ ഞാൻ വിളിച്ചു,
'നജി, എത്തിയില്ല?'
'ഒരു ഫൈവ് മിനിറ്റ്'
'ഞാൻ ഇവിടെ അടുത്തുള്ള ഹോട്ടലിൽ ഉണ്ട്. ഫുഡ് പാർസൽ വാങ്ങാൻ വന്നതാ.'
'വേഗം വായോ, ബസ്സ് വരാൻ സമയമായി.'
'ദേ വന്നു'
രണ്ടേകാലിനാണ് ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്കുള്ള ബസ്സ്.
💬 Comments
View all comments