Chapter Title : നജിയ [Perumalclouds]
നഷ്ടപ്പെടുത്താൻ നിൽക്കണ്ടാന്നു കരുതിയാണ്. ഇനിയുള്ള ജീവിതത്തിൽ ഒരിക്കലും നമ്മൾ കണ്ടുമുട്ടാൻ ഇടയില്ലാത്ത ഇടത്തേക്ക് പിരിയും. പിരിഞ്ഞുപോയാലും ഈ പ്രണയം നിന്റെ ഓർമ്മകൾ എന്റെ ജീവിതത്തിൽ വേണം എന്ന് തോനുന്നു.'
'നമ്മുടെ പ്രണയം സെക്സിലേക്ക് എത്തോ?'
'ലെറ്റ് ഇറ്റ് ബി, ഒരു സ്ത്രീക്ക് അവളുടെ ശരീരം ഇഷ്ടപെട്ടവന് കൊടുക്കാൻ സന്തോഷമേ ഉള്ളൂ. ഇവിടെ അത്, നമ്മൾ ഈ കട്ടിൽ കണ്ടു മുട്ടിയാൽ മാത്രം'
പരസപരം പിരിഞ്ഞു നടക്കാൻ ഒരു യാത്ര പറച്ചിൽ എന്ന പോലെ അവൾ എന്റെ കയ്യിൽ പിടിച്ചു, ആ കൈകൾ തണുത്തു വിറക്കുന്നുണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന കോട്ടേജിനു കുറച്ചു അടുത്തായി ഒരു ടെലിഫോൺ ടവർ കാണം, അതിനു മുകളിലെ ചുവന്ന ലൈറ്റ്. റൂമിലേക്ക് വരാനുള്ള ഏക അടയാളം അത് തന്നെ ആണെന്ന് ഉറപ്പിച്ചു ഞങ്ങൾ നടന്നു.
അവിടെ അവൾ വരണ്ട നിലത്തു നടക്കുമ്പോളുള്ള കാലൊച്ച എന്നിൽ നിന്നും അകന്നു. നിലാവെളിച്ചത്തിൽ മുന്നിലേക്കുള്ള വഴി കാണാമായിരുന്നു. ഒരുപാട് ദൂരം ഞങ്ങൾ ഇരുവരും പിന്നിട്ടിരിക്കണം. അവളോട് പ്രണയം വേണ്ട എന്നെല്ലാം പറയുമ്പോളും അവൾ പറയുന്ന വിധിയിൽ ഞാനും വിശ്വസിക്കുന്നുണ്ട്. അവളുടെ പ്രണയം ഞാനും ആഗ്രഹിക്കുന്നുണ്ട്.
ഈ തണുപ്പിൽ മരവിച്ച എന്റെ ശരീരം അവളുടെ ചൂടിന് വേണ്ടി ദാഹിക്കാൻ തുടങ്ങി. ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും. ഒരു ചെറിയ കാറ്റ് ശരീരത്തിൽ തണുപ്പുമായി എത്തി. മരങ്ങൾക്കിടയിൽ വഴികൾ പലതായിരുന്നു. വലതും ഇടതുമായി നടന്ന വഴികളിലേക്ക് ഞാൻ തിരിഞ്ഞു നോക്കി. തൊട്ടു മുമ്പിലെ മരം പോലും കാണാൻ കഴിയാത്ത അത്രയും മൂടൽ മഞ്ഞിലേക്ക് ഞങ്ങൾ മൂടപ്പെട്ടിരിക്കുന്നു. നിലാവെളിച്ചത്തിൽ മൂടൽ മഞ്ഞിന്
💬 Comments
View all comments