0%

Chapter Title : നക്ഷത്രക്കോളനിയിലെ സീല്‍ക്കാരങ്ങള്‍ [Pamman Junior]

Author : Teena John Read All Parts 718

അടുത്തേക്ക് ഇരുന്നു.

''ആരാത്... ഫ്രെഡീ...''

''കണ്ടില്ലേ നമ്മുടെ ബാലന്‍... നീലുവിന്റെ കെട്ടിയോന്‍...''

''ആഹാ... എത്രനാളായി ബാലേട്ടാ കണ്ടിട്ട്...'' ജൂലി ബാലന്റെയും ഫെഡ്രിയുടെയും അടുത്തേക്ക് നടന്നു വന്നു. ആംഹ്ലോ ഇന്ത്യന്‍ രീതിയിലെ ഒരു ഫ്രോക്കും തലയില്‍ സ്‌ക്രാഫും കെട്ടിയാണ് ജൂലി എപ്പോഴും നടക്കുന്നത്.

''എന്താ ബാലേട്ടാ രാവിലേ ...''

''അത് ജൂലി മാ... നമ്മുടെ ജോര്‍ജ്ജ്കുട്ടി പറഞ്ഞിട്ട് വരികയാ...''

''ആര് കേബിള്‍ ജോര്‍ജ്ജ് കുട്ടിയോ... വന്ന് വന്ന് ചാനലുകള്‍ക്കൊന്നും ഒരു ക്ലാരിറ്റിയില്ല... സര്‍വ്വീസ് വളരെ മോശം... കൃത്യമായി വാടക പിരിക്കാനെത്തുന്നതൊഴിച്ചാല്‍ ജോര്‍ജ്ജ് കുട്ടിയുടെ കേബിള്‍ വളരെ മോശം...''

''അതിന് ജോര്‍ജ്ജ്കുട്ടിക്കിപ്പോള്‍ കേബിള്‍ നോക്കാന്‍ എവിടാ നേരം... ആ സിനിമാക്കോട്ട നോക്കി നടത്തുകയല്ലേ അയാളിപ്പോ... '' ജൂലിയും ഫ്രഡിയും പരസ്പരം സംസാരിച്ചു തുടങ്ങി.

''അതേ ഞാന്‍ വന്നത് ജോര്‍ജ്ജ്കുട്ടി പറഞ്ഞു ഈകാറൊന്ന് വേണമെന്ന്, നെടുമ്പാശ്ശേരിവരെ പോകാനാ...'' ബാലന്‍ അതിനിടയില്‍ പറഞ്ഞു.

''നെടുമ്പാശ്ശേരിയോ അതെന്താ ജോര്‍ജ്ജ്കുട്ടി ഗള്‍ഫില്‍ പോവുകയായാണോ...''

''അയ്യോ അതല്ല ആ ഐജി ഗീതാ പ്രഭാകര്‍ നാട്ടിലേക്ക് വരുന്നൂന്ന്... അപ്പോള്‍ ജോര്‍ജ്കുട്ടിയുടെ വീട്ടിലാണ് താമസിക്കുന്നതെന്ന്...''

''ആഹാ നല്ല കഥ... ഗീതാപ്രഭാകര്‍ മകന്റെ കൊലപാതകികളുടെ വീട്ടില്‍ അതിഥിയായവുന്നെന്നോ...'' ഫ്രെഡി ചിരിച്ചു.

''ചുമ്മാതിരി ഫ്രെഡി ആര് പറഞ്ഞു അവരാ ആ ചെക്കനെ കൊന്നതെന്ന്. അതിന് തെളിവൊന്നുമില്ലല്ലോ... വെറുതേ ഓരോന്ന് പറഞ്ഞുണ്ടാക്കാതേ...'' ജൂലി ദേഷ്യപ്പെട്ടു.

''ഇന്ന് രാവിലെ തന്നെ കാര്‍ കിട്ടിയാല്‍ ഉപകാരമായിരുന്നു...'' ബാലന്‍ പറഞ്ഞു.

''അയ്യോ അതിനെന്താ ബാലാ... കൊണ്ടുപോയ്‌ക്കോ... ബാലനല്ലേ ഓടിക്കുന്നത്...''

''അതേ.. അതേ... ആദ്യം നമ്മുടെ കേശു ആശാന്റെ മൂത്ത അളിയനെ വിളിക്കാനായിരുന്നു പ്ലാന്‍... ഓ... പിന്നെ വേണ്ടാന്ന് വെച്ചു...

💬 Comments

View all comments