Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
പ്രവർത്തനങ്ങൾക്ക് അത് എപ്പോഴും നല്ലതായിരിക്കും."
ദീപക് മനസ്സിൽ മന്ത്രിച്ചു.
"സൂരജ്.."
അടുത്ത് കൂടി നടന്ന് പോകുന്ന ദീപക്കിനെ കണ്ടു സിറിൽ പരിചയത്തിന്റെ പേരിൽ പുഞ്ചിരിച്ചു.
സിറിൽ പിന്നിൽ ആരെയോ നോക്കി പുഞ്ചിരിക്കുന്നത് കണ്ട് കീർത്തനയും സൂരജ്ഉം തിരിഞ്ഞ് നോക്കി.
കീർത്തന തന്നെ ഇപ്പോൾ തിരിച്ചറിയും എന്നൊരു പ്രതീക്ഷ ദീപക്കിന് ഉണ്ടായിരുന്നു. അതിനാൽ തന്നെ അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
എന്നാൽ അവളിൽ നിന്നും യാതൊരു പ്രതികരണവും അവന് ലഭിച്ചില്ല. തീർത്തും നിരാശനായ അവൻ ഉണ്ണിയോടൊപ്പം ക്ലാസ്സിലേക്ക് നടന്നു.
ക്ലാസ്സിൽ ഉണ്ണിയോടൊപ്പം ഇരിക്കുമ്പോഴും ദീപക്കിന്റെ ചിന്തകൾ കീർത്തനയെ കുറിച്ച് തന്നെ ആയിരുന്നു.
'എന്താ അവൾ എന്നെ കണ്ടിട്ട് ഒന്ന് ചിരിക്കപോലും ചെയ്യഞ്ഞത്. ഇനിയിപ്പോൾ എന്നെ തിരിച്ചറിഞ്ഞു കാണില്ലേ?.. അങ്ങനെ അങ്ങ് മറക്കാമോ.. ഒന്നും ഇല്ലേൽ ഞാൻ അവളുടെ ജീവൻ രക്ഷിച്ചതല്ലേ.. ഓർക്കുന്നില്ലെന്ന് തന്നെ ഇരിക്കട്ടെ ഒരാൾ മുഖത്തു നോക്കി പുഞ്ചിരിക്കുമ്പോൾ ചിരിച്ചും ഒന്ന് ചിരിക്കയെങ്കിലും ചെയ്യാല്ലോ.'
"ഡാ.. ഡാ.. കീർത്തന നമ്മുടെ ക്ലാസ്സിൽ ആണ്."
ഉണ്ണി പറഞ്ഞത് കേട്ട് ദീപക് പെട്ടെന്ന് മുഖം ഉയർത്തി നോക്കി.
അവൻ നോക്കുമ്പോൾ പുതിയ ഒരു ക്ലാസ്സിൽ ആദ്യമായി കയറുന്നതിന്റെ ഒരു ലാഞ്ചനയോടെ ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് നടക്കുകയാണ് കീർത്തന.
ദീപക് ചുറ്റുമൊന്ന് നോക്കുമ്പോൾ ആൺപിള്ളേരുടെയെല്ലാം ശ്രദ്ധ കീർത്തനയിൽ ആണ്. എങ്ങനെ നോക്കാതിരിക്കും.. പച്ചയും വെള്ളയും കലർന്ന ചുരിദാർ അവളുടെ വെളുത്ത മുഖത്തെ കൂടുതൽ പ്രക്ഷിപ്പിക്കുന്നതായിരുന്നു. അരയോളം നീളമുള്ള നല്ല തിങ്ങി നിറഞ്ഞ മുടി. അത് അവളുടെ നടത്തത്തിനു അനുസരിച്ച് ഉലയുന്നു. അധികം ഇറുക്കമില്ലാത്ത ടോപ് ആണെങ്കിലും അത് അവളുടെ ആകൃതിയൊത്ത ശരീരത്തെ എടുത്തു കാണിക്കുന്നുണ്ട്. ആകെ ഒരു കുറവെന്ന് പറയാവുന്നത് അവളുടെ മാറിടത്തിന് എടുത്തു കാണിക്കത്തക്ക തരത്തിൽ വലിപ്പം ഇല്ല എന്നത് മാത്രമാണ്.
"അളിയാ.. എല്ലാരുടെ നോട്ടവും അവളിൽ തന്നെ ആണല്ലോ.."
ഉണ്ണി പറഞ്ഞത് കേട്ട് അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.
നേരത്തെ അവളുടെ കൂടെ ഉണ്ടായിരുന്ന സൂരജ് ഇപ്പോൾ കൂടെ ഇല്ലാത്തതിനാൽ അവൻ വേറെ ബാച്ച് ആയിരിക്കുമെന്ന് അവൻ ഊഹിക്കുകയും ചെയ്തു.
അന്നത്തെ ദിവസം ക്ലാസ് തീരുന്നവരെയും കിട്ടിയ
💬 Comments
View all comments