0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Author : ne-na Read All Parts 2.2K

ആണോ?"

"അതെ.."

ദീപക് ആണ് മറുപടി നിൽകിയത്.

"ഏതു ബാച്ച്?"

"സിവിൽ.."

"ഞാൻ സിറിൽ.. KSQ ...."

സിറിൽ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ അവർക്ക് പിന്നിൽ നിന്നും ഒരു ശബ്‌ദം ഉയർന്നു.

"സിറിലെ അവരെ വിട്ടേക്ക്.. എന്റെ നാട്ടുകാരാണ്."

ദീപക്കും ഉണ്ണിയും പരിചിതമായ ആ ശബ്‌ദം കേട്ട് പെട്ടെന്ന് തിരിഞ്ഞ് നോക്കി.

"വിനോദേട്ടൻ.."

ഉണ്ണി പതുക്കെ മന്ത്രിച്ചു.

ഒരു ചുവന്ന ഷർട്ടും ചുവന്ന കരയോട് കൂടിയ മുണ്ടും ധരിച്ച ചെറുപ്പക്കാരൻ.. ചുണ്ടിൽ ചെറിയ പുഞ്ചിരിയുണ്ട്.

SFY ടെ കോളേജ് യൂണിറ്റ് സെക്രട്ടറി ആണ് വിനോദ്.

ഒരു ചെറു ചിരിയോടെ തന്നെ സിറിൽ തിരിച്ചു ചോദിച്ചു.

"അതെന്താ വിനോദെ.. തന്റെ നാട്ടുകാര് KSQ  വില ചേരില്ലേ."

ദീപക്കിന്റെ തോളിൽ കൈ ഇട്ട് കൊണ്ട് വിനോദ് പറഞ്ഞു.

"അതൊക്കെ ചേരും.. പക്ഷെ ഞാൻ ഉൾപ്പെടുന്ന ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാർ കമ്മ്യൂണിസ്റ്റ് അനുഭാവികൾ ആകാൻ പ്രചോദനം ആകാൻ സഖാവ് രാജീവേട്ടന്റെ മകൻ KSQ  വിൽ ചേരുന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്.

ചിരിയോടു കൂടി തന്നെ സിറിൽ ചോദിച്ചു.

"അപ്പോൾ ഇവിടെ വരുന്നെന്ന് മുൻപ് തന്നെ ഇവർ നിങ്ങളുടെ ആളാണല്ലേ."

ദീപക്കിന്റെ തോളിൽ ഇട്ടിരുന്ന കൈ ഒന്ന് ഉലച്ചു കൊണ്ട് വിനോദ് പറഞ്ഞു.

"ഇവനെ ഒന്ന് നോക്കി വച്ചോ.. ഭാവിയിൽ കോളേജിൽ നിങ്ങൾക്ക് ഇവിടെ ഒരുപാട് തലവേദന ഉണ്ടാകുന്നത് ഇവനായിരിക്കും."

സിറിൽ ദീപക്കിന് നേരെ കൈ നീട്ടി.

"എന്താ പേര്?"

അവന് കൈ കൊടുത്ത് കൊണ്ട് ദീപു പറഞ്ഞു.

"ദീപക്.."

സിറിൽ ഉണ്ണിയുടെ നേരെ നോക്കി.

"ഉണ്ണി.."

"ഞാൻ സിറിൽ..

💬 Comments

View all comments