Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
KSQ വിന്റെ ഒരു പ്രവർത്തകനാണ്... നമുക്ക് പിന്നെ വിശദമായി പരിചയപ്പെടാം. ഇപ്പോൾ കുറച്ച് തിരക്കിലാണ്."
സിറിൽ ഒരു പുഞ്ചിരിയോടെ അവിടെ നിന്നും തിരിച്ചു നടന്നു.
വിനോദിനൊപ്പം SFY ടെ പന്തലിലേക്ക് നടക്കുമ്പോൾ ദീപക് ചോദിച്ചു.
"ഇവിടെ SFY യും KSQ വും സമാധാനത്തോട് കൂടിയുള്ള ഒരു ചുറ്റുപാടിൽ ആണോ പോകുന്നത്."
ഒരു ചിരിയോടെ വിനോദ് മറുപടി നൽകി.
"അങ്ങനെ ഒരിക്കലും വിചാരിക്കണ്ട.. സിറിൽ എന്റെ സുഹൃത്താണ്.. പിന്നെ എല്ലാ പാർട്ടിയിലും കാണുമല്ലോ കുഴപ്പം ഉണ്ടാക്കാൻ മാത്രം നടക്കുന്നവരും സൗമ്യതയോടെ നടക്കുന്നവരും.."
"സൗമ്യതയോടെ നടന്ന് പിന്നിൽ നിന്ന് പണി തരുന്നവരും ഉണ്ടാകും.."
ഉണ്ണിയുടെ ആ വാക്കുകൾക്ക് വിനോദ് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു.
പന്തലിൽ എത്തിയ വിനോദ് അവരെ അവിടെ ഉണ്ടായിരുന്ന എല്ലാർക്കും പരിചയപ്പെടുത്തി.
കുറച്ച് നേരം അവർ അവിടെ ചുറ്റി പറ്റി നിന്നപ്പോൾ വിനോദ് പറഞ്ഞു.
"നിങ്ങളുടെ ആദ്യത്തെ ദിവസം അല്ലെ.. ക്ലാസ് മിസ് ആക്കണ്ട, നിങ്ങൾ വിട്ടോ."
അവർ ക്ലാസ്സിലേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ വിനോദ് കൂട്ടിച്ചേർത്തു.
"ചെറിയ രീതിയിൽ ഉള്ള റാഗിങ് ഒക്കെ ഉണ്ടാകും.. അതൊക്കെ കോളേജ് ലൈഫ് ന്റെ ഭാഗമാണ്.. അതിരു കടക്കുകയാണെങ്കിൽ എന്റെ അനിയന്മാരാണെന്ന് പറഞ്ഞാൽ മതി.
രണ്ടുപേരും ഒരു ചെറു ചിരിയോടെ തല കുലുക്കികൊണ്ട് അവിടെ നിന്നും നടന്നു.
കുറച്ച് മുന്നോട്ട് നടന്ന ദീപക്കിന്റെ കാലുകൾ പെട്ടെന്ന് നിശ്ചലം ആയി. അവന്റെ നോട്ടം KSQ വിന്റെ പന്തലിനു മുന്നിൽ നിൽക്കുന്ന ഒരു പെൺകുട്ടിയിൽ ഉടക്കി..പച്ചയും വെള്ളയും കലർന്ന നിറമുള്ള ചുരിദാർ ഇട്ടിരിക്കുന്ന ഒരു പെൺകുട്ടി. അവന് നേരെ ചരിഞ്ഞ് നിൽക്കന്നതിനാൽ മുഖത്തിന്റെ
💬 Comments
View all comments