Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
ഉണ്ട്.. അടിയും പിടിയും സമരവും ഒക്കെ ആയി നടന്നാലും ചില സബ്ജെക്റ്റുകളിൽ അവനാണ് ക്ലാസ് ടോപ്.. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ എല്ലാത്തിലും ക്ലാസ് ടോപ് വാങ്ങിയിരുന്ന എനിക്ക് ഈ ഒരു കാര്യത്തിൽ അവനോടു ചെറിയൊരു ദേഷ്യം ഉണ്ട്.
ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് നടന്ന് അവൾ ക്യാന്റീനിൽ എത്തി.
ഒരു ചായയും വാങ്ങി മൊബൈലിൽ തോണ്ടിക്കൊണ്ട് ഇരിക്കുമ്പോഴാണ് മുന്നിലത്തെ ടേബിളിൽ ചിരിയും ബഹളവും അവളുടെ ചെവികളിൽ എത്തിയത്.
നിവർന്നു നോക്കുമ്പോൾ ദീപക്കും കൂട്ടുകാരും ആണ്.
'ഓഹ്.. ഇവിടേയും എത്തിയോ..'
അതും ഓർത്തുകൊണ്ട് അവൾ കൂടെ ഉള്ളവരെ നോക്കി. ഉണ്ണി ശ്രദ്ധയിൽ പെട്ടപ്പോൾ അവൾ മനസ്സിൽ ഓർത്തു..
'വാല് കൂടെ ഉണ്ടല്ലോ, നേരത്തെ ക്ലാസ്സിൽ വന്നപ്പോൾ ഇവൻ കൂടെ ഇല്ലായിരുന്നല്ലോ.. ഉണ്ണിയുടെ മുഖത്തോ ശരീരത്തോ ഒന്നും അടി കൊണ്ട പാടൊന്നും കാണുന്നില്ലല്ലോ.. മിക്കവരും പോലീസ് അടിക്കാൻ വരുന്ന കണ്ടപ്പോഴേ ആദ്യമേ മുങ്ങി കാണും.'
അറിയാതെ അവൾ അതോർത്ത് ചിരിച്ച് പോയി.
"എന്താ കീർത്തന ഒറ്റക്കിരുന്നു ചിരിക്കൂന്നേ?"
ഉണ്ണിയുടേതായിരുന്നു ചോദ്യം.
പെട്ടെന്നുള്ള അവന്റെ ചോദ്യം കെട്ട് അവളുടെ മുഖത്ത് ഒരു ജാള്യത പറന്നെങ്കിലും ഉണ്ണിയുമായി മിക്കപ്പോഴും കളി തമാശകൾ പറയാറുള്ളത് കൊണ്ട് അവൾ പറഞ്ഞു.
"നിന്റെ മുഖത്തൊന്നും അടി കൊണ്ട പാടൊന്നും കാണുന്നില്ലാലോ, പോലീസ് വരുന്ന കണ്ടപ്പോഴേ ഓടിയോ എന്നോർത്തു ചിരിച്ചതാ.."
"പോലീസ് വന്നപ്പോൾ ഓടിയതൊന്നും ഇല്ല, പുറത്തു കാണിക്കാൻ പറ്റാത്തിടത്താ അടി കൊണ്ടേ, അതല്ലേ ഞാൻ ഇരിക്കാത്തെ."
ഉണ്ണിയുടെ മറുപടി കേട്ട് കീർത്തന പൊട്ടി ചിരിച്ചു പോയി.. ചിരിച്ച് കഴിഞ്ഞപ്പോഴാണ് ദീപക് തന്റെ ചിരിയും ആസ്വദിച്ച് നോക്കി ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചത്.
അവൾ പെട്ടെന്ന് മുഖത്ത് ഒരു ഗൗരവ ഭാവം വരുത്തി ബാഗും എടുത്ത് പുറത്തേക്ക് നടന്നു.
അവൾ പുറത്തേക്ക് പോകുന്നത് കണ്ട് ഉണ്ണി പറഞ്ഞു.
"നീ നോക്കുന്നത് കണ്ടിട്ടാണ് അവൾ പോയത്.. നിനക്കെന്താ അവളോടൊന്നു മിണ്ടിയാൽ.. നീ മിണ്ടതോണ്ടാണ് അവളും മിണ്ടാത്തത്."
ദീപക് മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
.
.
ക്ലാസ് കഴിഞ്ഞ് കോളേജിന്റെ വരാന്തയിൽ കൂടി നടക്കുമ്പോൾ ഉണ്ണി ദീപക്കിനോട് പറഞ്ഞു.
"നാളെ വൈകുന്നേരം
💬 Comments
View all comments