Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
നിന്നെ വീട്ടിൽ വിളിച്ചോണ്ട് ചെല്ലണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്."
ആകാംഷ നിറഞ്ഞ സ്വരത്തിൽ ദീപക് ചോദിച്ചു.
"അതെന്താ?"
"നാളെയാടാ കാവ്യയുടെ പിറന്നാൾ.."
ഉണ്ണിയുടെ അനിയത്തി ആണ് കാവ്യ.. ഇപ്പോൾ പ്ലസ് ടു വിനു പഠിക്കുന്നു.
മറന്നു പോയെന്ന രീതിയിൽ തലയിൽ സ്വയം തട്ടികൊണ്ട് അവൻ പറഞ്ഞു.
"അപ്പോൾ നാളെ അവൾക്ക് കൊടുക്കാൻ ഒരു ഗിഫ്റ് വാങ്ങണമല്ലോ."
പെട്ടെന്നാണ് പടികൾ ഇറങ്ങി വേഗതയിൽ വന്ന ശ്രീജ ദീപക്കിന്റെ ദേഹത്ത് വന്ന് മുട്ടിയത്. കൂടെ കീർത്തനയും ഉണ്ടായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഒന്ന് ആഞ്ഞ ദീപക് ചോദിച്ചു.
"എവിടേക്കാടി ഈ വാണം വിട്ടപോലെ പോകുന്നത്?"
അവന്റെ ദേഹത്ത് തട്ടിയതിന്റെ ഒരു ജാള്യതയിൽ അവൾ പറഞ്ഞു.
"പ്രോജെക്ടിനുള്ള സാധനകൾ വാങ്ങാൻ സിറ്റി വരെ പോകണമെടാ.. ഇപ്പോഴുള്ള ബസ് കിട്ടിയില്ലേൽ പിന്നെ അടുത്തൊന്നും വേറെ ബസ് ഇല്ല."
അടുത്ത് ഒന്നും മിണ്ടാതെ നിൽക്കുന്ന കീർത്തനയെ ഒന്ന് പാളി നോക്കിയ ശേഷം ദീപക് പറഞ്ഞു.
"ഈ വേഗതയിൽ പോകുവാണേൽ ബസ് കിട്ടുമെന്ന് തോന്നുന്നില്ല, എവിടേലും തട്ടി മറഞ്ഞ് വീഴത്തെ ഉള്ളു.. പതുക്കെ പോകാൻ നോക്കടി."
"പതുക്കെ പോയി ബസ് കിട്ടിയിൽ നീ എന്നെ ബൈക്കിൽ കൊണ്ടാക്കി തരുമോ?"
അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.
"പോയെ.. പോയെ, മോള് പോയി പെട്ടെന്ന് ബസ് പിടിക്കാൻ നോക്ക്."
അവന്റെ മറുപടി കേട്ട് ഒരു ചിരിയോടെ ശ്രീജ കീർത്തനയുടെ കൈയും പിടിച്ച് അവിടെ നിന്നും നടന്നു.
ദീപക്കിൽ നിന്നും ഒരു നിശ്ചിത അകലം എത്തിയപ്പോൾ ചെറിയൊരു ഈർഷ്യത്തോടെ കാർത്തിക ശ്രീജയോട് പറഞ്ഞു.
"അവനോടു ബൈക്കിൽ കൂടെ കൊണ്ട് പോകുമോന്ന് ചോദിയ്ക്കാൻ നാണമില്ലല്ലോ നിനക്ക്."
ചിരിച്ചുകൊണ്ട് ശ്രീജ പറഞ്ഞു.
"ഡി പൊട്ടി.. ദീപക് ഇതുവരെ ഏതെങ്കിലും പെണ്ണിനേയും ബൈക്കിന്റെ പിന്നിൽ ഇരുത്തി കൊണ്ട് പോകുന്നത് നീ കണ്ടിട്ടുണ്ടോ?"
കീർത്തന ഒന്ന് ആലോചിച്ച് നോക്കി.
ശരിയാണ് അങ്ങനെ ഒരു കാഴ്ച ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. കോളേജിൽ ഉള്ള മിക്ക ആൺപിള്ളേരുടെ ബൈക്കിന്റെ പിന്നിലും കാമുകിമാരായും സുഹൃത്തുക്കളായും പെൺപിള്ളേരെ കണ്ടിട്ടുണ്ടെങ്കിലും ദീപക്കിനോടൊപ്പം മാത്രം ആരെയും കാണാൻ കഴിഞ്ഞിട്ടില്ല.
"അവൻ ബൈക്കിൽ കൊണ്ട് പോകില്ലെന്ന്
💬 Comments
View all comments