0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Author : ne-na Read All Parts 831

അറിയാവുന്നതിനാലല്ലേടി ഞാൻ അങ്ങനെ ചോദിച്ചത്."

കീർത്തന എന്നിട്ടും വിടുവാൻ ഭാവം ഇല്ലായിരുന്നു.

"അധവാ അവൻ കൊണ്ട് പോകാമെന്ന് പറഞ്ഞിരുന്നെങ്കിലോ?"

"ഞാൻ കൂടെ പോയേനെ, അല്ലാതെന്താ.. ഇവിടെ പല പെൺപിള്ളേരിലും അസൂയ ഉണ്ടാക്കാൻ പറ്റിയ ചാൻസ് അല്ലെ.."

കീർത്തന മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.

"അവർക്കെന്തിന് നിന്നോട് അസൂയ.."

"മോളെ, ഇവിടുള്ള പല പെൺപിള്ളേർക്കും ദീപക്കിനോട് വൻസൈഡ് പ്രണയം ഉണ്ട്. ഒറ്റയെണ്ണവും പുറത്ത് പറയാത്തതാണ്."

കീർത്തനയുടെ മുഖത്ത് ഒരു പുച്ഛ  ഭാവം വിടർന്നു.

"പിന്നേ അവനൊരു റോമിയയോ..?"

"നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല.. വേണേൽ ഒരാളെ ഉദാഹരണം പറഞ്ഞു തരാം. ഇവിടെ ഫസ്റ്റ് ഇയർ പഠിക്കുന്ന എന്റെ കസിൻ പ്രിയ ഇല്ലേ... അവൾക്ക് ദീപക്കിനോട് മുടിഞ്ഞ പ്രണയം ആണ്."

കീർത്തനക്ക് പ്രിയയെ അറിയാവുന്നതാണ്. നല്ലൊരു സുന്ദരി കുട്ടിയാണ് പ്രിയ.

പെട്ടെന്നാണ് നടന്നുകൊണ്ടിരുന്ന അവരുടെ കുറുകെ വിപിൻ വന്ന് നിന്നത്.

കീർത്തനയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൻ ശ്രീജയോട് ചോദിച്ചു.

"ഞാൻ സിറ്റിയിലേക്ക് പോകുവാ, നീ വരുന്നുണ്ടോ?"

ശ്രീജ കീർത്തിയുടെ മുഖത്തേക്ക് നോക്കി.. ശ്രീജയുടെ മുഖഭാവം കണ്ടപ്പോഴേ കീർത്തനക്ക് മനസിലായി ശ്രീജക്ക് അവനോടൊപ്പം പോകണമെന്ന് ആഗ്രഹം ഉണ്ടെന്ന്.

"നീ പൊയ്ക്കോ, ഞാൻ ഒറ്റക്ക് ബസിൽ പൊയ്ക്കൊള്ളാം."

കീർത്തിയുടെ സമ്മതം കിട്ടിയതും ശ്രീജ അവളുടെ കാമുകനോടൊപ്പം അവിടെ നിന്നും നടന്ന് നീങ്ങി.

ബൈക്കിൽ കോളേജ്  ഗേറ്റ് കടന്ന് പുറത്തേക്ക് പോകുവായിരുന്ന ദീപക് ഒറ്റക്ക് നടന്ന്  പോകുന്ന കീർത്തനയെ കണ്ട്  തൻറെ പിന്നിലിരുന്ന ഉണ്ണിയോട് ചോദിച്ചു.

"ഇവളുടെ കൂടെ ഉണ്ടായിരുന്ന ശ്രീജയെ ഇപ്പോൾ കാണുന്നില്ലല്ലോ.."

"അവൾ മിക്കവാറും വിപിന്റെ  കൂടെ പോയി കാണും."

ദീപക് ഒന്ന് മൂളിയ ശേഷം ബൈക്ക് ബസ് സ്റ്റോപ്പിന് അരികിലായി കൊണ്ട് നിർത്തി. ഉണ്ണി ബൈക്കിൽ നിന്നും ഇറങ്ങി അവിടെ നിന്നവരോട് ഓരോന്ന് സംസാരിച്ച്  തുടങ്ങി.

ബസ് സ്റ്റോപ്പിന്റെ അവിടെ നിന്ന് കുറച്ച് നേരം കൂട്ടുകാരുമൊത്ത് സംസാരിച്ചുള്ള നിർത്ത അവർക്ക് മിക്ക ദിവസവും പതിവുള്ളതാണ്.

ലൈസൻസ് കിട്ടിയപ്പോൾ തന്നെ ദീപക് ആദ്യം ചെയ്തത് ഒരു സെക്കന്റ് ഹാൻഡ് പൾസർ ബൈക്ക്  എടുക്കുകയായിരുന്നു. അതിനു ശേഷം ദീപക്കിന്റെയും ഉണ്ണിയുടെയും യാത്ര

💬 Comments

View all comments