Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
എപ്പോഴും അതിൽ തന്നെ ആയിരുന്നു.
വേഗതയിൽ നടന്ന് വരുകയായിരുന്ന കീർത്തന കണ്ടത് ബസ്റ്റോപ്പിൽ നിന്നും മുന്നോട്ടെടുക്കുന്ന ബസിനെയാണ്. ഈ ബസ് പോയാൽ വേറെ ബസ് അടുത്തൊന്നും വരില്ലെന്ന് അറിയാവുന്നതിനാൽ അവൾ രണ്ടാമതൊന്നും ചിന്തിക്കാതെ ബസിനു പിന്നാലെ ഓടി ഡോറിനരികിലെ കമ്പിയിൽ പിടിച്ച് ചാടി കയറാൻ നോക്കി. എന്നാൽ അവളുടെ കണക്ക് കൂട്ടലുകൾക്ക് വിപരീതമായി കമ്പിയിൽ നിന്നും കൈ തെന്നിമാറി അവൾ റോഡിലേക്ക് മലർന്ന് വീണു.
ഇതൊക്കെ കാണുന്നുണ്ടായിരുന്ന ദീപക് അവൾ ബസിനടിയിലേക്ക് വീണില്ലല്ലോ എന്ന് ആദ്യം ആശ്വസിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ ബൈക്കിന്റെ ഗ്ലാസിൽ കൂടി തന്റെ പിന്നിൽ പാഞ്ഞു വരുന്ന ബൈക്ക് അവന്റെ ശ്രദ്ധയിൽ പെട്ടു. ബൈക്കിന്റെ വരവ് കണ്ടപ്പോൾ തന്നെ ബസിന്റെ ഇടത് സൈഡിൽ കൂടി കയറാനുള്ള ശ്രമം ആണെന്ന് ദീപക്കിന് മനസ്സിൽ ആയി. അങ്ങനെയാണെങ്കിൽ കീർത്തനയെ ഉറപ്പായും ഇടിക്കും. ദീപക് പിന്നെ ഒന്നും ആലോചിക്കുവാൻ മെനക്കെട്ടില്ല തന്റെ ബൈക്ക് സെല്ഫ് അടിച്ച് സ്റ്റാർട്ട് ആക്കി പെട്ടെന്ന് തന്നെ പിന്നിൽ നിന്നും വരുന്ന ബൈക്കിനു കുറുകെ നിർത്തി. റോഡിൽ വീണു കിടക്കുകയായിരുന്ന കീർത്തന ഇതെല്ലം കാണുന്നുണ്ടായിരുന്നു. തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ച് വീഴുന്ന ദീപക്കിനെ നോക്കി അവിടെ കിടക്കുവാനെ അവൾക്ക് കഴിഞ്ഞുള്ളു.
.
.
രാത്രി ഹോസ്റ്റൽ റൂമിലെ ബെഡിൽ സൂരജിനോട് മൊബൈലിൽ സംസാരിച്ച് കിടക്കുകയായിരുന്നു കീർത്തന. തന്റെ അശ്രദ്ധക്ക് അവനിൽ നിന്ന് കേട്ട ചീത്തകൾക്ക് യാതൊരു മറുപടിയും അവളിൽ നിന്നും ഉണ്ടായിരുന്നില്ല.
സൂരജ് ഒന്ന് ശാന്തനായപ്പോൾ കീർത്തന പറഞ്ഞു.
"ഡാ, എല്ലാം എന്റെ തെറ്റ് തന്നെയാണ് സമ്മതിച്ചു.. പക്ഷെ എന്നെ ഇപ്പോൾ അലട്ടുന്നത് മറ്റൊരു കാര്യം ആണ്."
"എന്താ?"
"ദീപക്കിന് ഒപ്പം ഒന്ന് ഹോസ്പിറ്റലിൽ പോകഞ്ഞെന്ന് ശ്രീജയോക്കെ എന്നെ വഴക്ക് പറയുന്നു.."
"നീ ഒന്ന് കൂടെ പോകാഞ്ഞത് മോശം കാര്യം തന്നെയാണ്.. ഒന്നുമില്ലേൽ നിന്നെ രക്ഷിക്കാനായല്ലേ അവൻ അപകടത്തിൽ പെട്ടത്."
"നീയും കൂടി എന്നെ കുറ്റം പറയുകയാണോ?"
അവളുടെ സ്വരം ഇടറിയാൽ മനസിലായ സൂരജ് ഒന്നും മിണ്ടിയില്ല.
"അവന് ഇപ്പോൾ എങ്ങനെ ഉണ്ടെന്ന് അറിയാഞ്ഞിട്ട് എനിക്കിപ്പോൾ ഒരു സമാധാനവും
💬 Comments
View all comments