0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Author : ne-na Read All Parts 2.2K

ഇഷ്ടമില്ലാത്ത ഒരു കാര്യം ആണ് ഈ രാഷ്ട്രീയം."

ചിരിച്ച് കൊണ്ട് ശ്രീജ പറഞ്ഞു.

"ശരി ശരി.. ഞാൻ വിപിനോടൊപ്പം പുറത്തു പോകുവാ.. വൈകിട്ടേ റൂമിൽ വരൂ."

ശ്രീജയുടെ കാമുകൻ ആണ് വിപിൻ.

കീർത്തന ഒരു ചിരിയോടെ ശ്രീജയെ യാത്രയാക്കി.

ഒറ്റക്ക് വരാന്തയിൽ കൂടി കാന്റീനിലേക്ക് നടക്കുമ്പോൾ കീർത്തന ആലോചിച്ചു.

'സത്യത്തിൽ ഞാൻ എന്തിനാ ദീപക്കിനോട് ഈ വിരോധ മനോഭാവം കാണിക്കുന്നത്.. അവൻ എനിക്ക് എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?.. ഇല്ല.. എന്നോട് ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ലാ... അതേ.. കഴിഞ്ഞ ഒരു വർഷമായി ഒരേ ക്ലാസിൽ പഠിക്കുന്നു.. എന്നിട്ട് ഇതുവരെ അവൻ എന്നോട് ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല.. ക്ലാസ്സിലുള്ള സകലരോടും അവൻ സംസാരിക്കും എല്ലാരും അവന് ഒരുപോലെ സുഹൃത്തുക്കൾ ആണ്.. പക്ഷെ എന്നോട് മാത്രം ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല.. അപ്പോൾ അവനല്ലേ എന്നോട് ശത്രുതാ മനോഭാവം കാണിക്കുന്നത്.. എന്നതായിരിക്കും അതിനു കാരണം?.. ഞാൻ സൂരജിന്റെ കസിൻ ആയതിനാലായിരിക്കുമോ.. രാഷ്ട്രീയത്തിൽ പണ്ടും ഇന്നും എനിക്ക് ഒരു താല്പര്യവും ഇല്ല.. പക്ഷെ ഒരു കാര്യം വ്യക്തമായി അറിയാം.. കോളേജിൽ വിദ്യാർത്ഥികൾക്കിടയിൽ സൂരജിനേക്കാൾ സ്വാതീനം ദീപക്കിന് ഉണ്ട്.. കഴിഞ്ഞ ഒരു വർഷം കൊണ്ട് എല്ലാരേയും തന്നിലേക്ക് ആകർഷിക്കാനുള്ള എന്ത് മന്ത്രകഥ ആണ് അവൻ ചെയ്തത്..അതേ.. കഴിഞ്ഞ വർഷം നടന്ന കോളേജ് ഇലെക്ഷനിൽ കൂടിയാണ് അവനെ എല്ലാരും ശ്രദ്ധിച്ചു തുടങ്ങിയത്.. SFY ക്ക് വേണ്ടി ഓരോ ക്ലാസ്സിലും കയറി ഇറങ്ങി അവൻ നടത്തിയ പ്രസംഗം.. അവൻ സംസാരിക്കുന്ന ഓരോ വിഷയത്തിലും അവന് വ്യക്തമായ ധാരണ ഉണ്ടെന്ന് അവന്റെ പ്രസംഗം കേൾക്കുന്നതിൽ നിന്നും

💬 Comments

View all comments