0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Author : ne-na Read All Parts 2.2K

മനസിലാകും. ഞാനും കേട്ടിരുന്നു പോയിട്ടുള്ളതല്ലേ.. പിന്നെ ആർക്ക് എന്ത് പ്രശ്നം ഉണ്ടായാലും അവിടെ ദീപക് ഉണ്ടാകും എന്ന് മിക്കവരും പറഞ്ഞു കേട്ടിട്ടുണ്ട്.. വിദ്ധാർത്ഥികൾക്ക് ഇടയിൽ ദീപക് ഉണ്ടാക്കുന്ന സ്വതീനതിൽ നല്ല അമർഷം ഉണ്ടെന്ന് സൂരജിന്റെ വാക്കുകളിൽ നിന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അവർ തമ്മിൽ  നേർക്ക് നേർ ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടല്ല. സൂരജ് ഒരു സൗമ്യനാണ്.. എന്നാൽ ദീപക് അങ്ങനെ അല്ല.. സൗമായതായും രൗദ്രതയും സന്ദർഭത്തിന് അനുസരിച്ച് മാറി മാറി വരും. അതിന്റെ പാടുകൾ അവന്റെ മുഖത്തും കൈയിലുമൊക്കെ ആയി പലപ്പോഴും കാണാറും ഉള്ളതാണ്. പിന്നെ ഞാൻ അവനോടു മിണ്ടാത്തത് എന്നതാണ് വച്ചാൽ അവൻ എന്നോട് മിണ്ടാറില്ല അത് കൊണ്ട് ഞാൻ അവനോടും മിണ്ടാറില്ല.. അതുപണ്ടേ എന്റെ സ്വഭാവം തന്നെയാണ് ആരുടെ സൗഹൃദവും ഞാൻ തേടി പിടിച്ച് പോകാറില്ല. അവൻ മിണ്ടാത്തതിൽ എനിക്ക് അവനോടു ദേഷ്യവും ഇല്ല....  അല്ല... എനിക്ക് അവനോടു ഒരു കാര്യത്തിൽ അവനോട് അസൂയ കലർന്ന ദേഷ്യം ഉണ്ട്.. അടിയും പിടിയും സമരവും ഒക്കെ ആയി നടന്നാലും ചില സബ്ജെക്റ്റുകളിൽ അവനാണ് ക്ലാസ് ടോപ്.. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ എല്ലാത്തിലും ക്ലാസ് ടോപ് വാങ്ങിയിരുന്ന എനിക്ക് ഈ ഒരു കാര്യത്തിൽ അവനോടു ചെറിയൊരു ദേഷ്യം ഉണ്ട്.

ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് നടന്ന് അവൾ ക്യാന്റീനിൽ എത്തി.

ഒരു ചായയും വാങ്ങി മൊബൈലിൽ തോണ്ടിക്കൊണ്ട് ഇരിക്കുമ്പോഴാണ് മുന്നിലത്തെ ടേബിളിൽ ചിരിയും ബഹളവും അവളുടെ ചെവികളിൽ എത്തിയത്.

നിവർന്നു നോക്കുമ്പോൾ ദീപക്കും കൂട്ടുകാരും ആണ്.

'ഓഹ്.. ഇവിടേയും എത്തിയോ..'

അതും ഓർത്തുകൊണ്ട് അവൾ കൂടെ

💬 Comments

View all comments