0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Author : ne-na Read All Parts 2.2K

ശരിയാക്കി കൊടുത്തതും.

"ഡാ.. എന്താലോചിച്ച് നിൽക്കെയാണ്, ബസ് സ്റ്റാർട്ട് ചെയ്യാൻ പോകുന്നു."

തോമസിന്റെ ശബ്‌ദമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

തോമസ് നീട്ടിയ കുപ്പിയും വെള്ളവും വാങ്ങി ഒരു ചെറു ചിരിയോടെ ദീപക് പറഞ്ഞു.

"അപ്പോൾ ഇനി എന്നെങ്കിലും നമുക്ക് കാണാം."

"നിന്റെ കല്യാണത്തിന് കാണാന്ന് പറ. വയസ് 28 ആയില്ലേ.. എന്തായാലും നാട്ടിലേക്ക് മാറ്റം കിട്ടി. ഒരു പെണ്ണ് കെട്ടാൻ നോക്ക്."

"ആലോചിക്കാം.. ശരി എന്നാൽ ഞാൻ അവിടെത്തിട്ട് വിളിക്കാം."

തോമസിനോട് യാത്ര പറഞ്ഞു ദീപക് ബസിനുള്ളിലേക്ക് കയറി.

സീറ്റിൽ ഇരിക്കുന്നതിനിടയിൽ വിൻഡോയിൽ കൂടി ബൈക്കിനടുത്തേക്ക് നടക്കുന്ന തോമസിനെ നോക്കി അവൻ സ്വയം ചിന്തിച്ചു.

ചെന്നൈയിൽ ആകെ ഉണ്ടായിരുന്നു എന്ന് പറയാവുന്ന സുഹൃത്ത് തോമസ് മാത്രമായിരുന്നു.. ഇതിനു മുൻപും ജോലി ചെയ്യാൻ പോയിടങ്ങളിൽ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുവാൻ ശ്രമിച്ചിരുന്നില്ല.. സ്വയം ഉൾവലിഞ്ഞ് ജോലിയിൽ മാത്രം ശ്രദ്ധിച്ചു ജീവിച്ചു.. ഇവിടെ തോമസ് തന്നെ ഇങ്ങോട്ട് ഇടിച്ച് കയറി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.. അവൻ അങ്ങനെ ആണ്.. ഓഫീസിലെ എല്ലാരും അവന്റെ കൂട്ടുകാരായിരുന്നു.. എല്ലായിടത്തും ഇടിച്ചിട്ട് കയറി പരിചയം സ്ഥാപിച്ചോളും.. ശരിക്കും ഞാനും അങ്ങനെ അല്ലായിരുന്നോ.. ഒരുപാട് സുഹൃത് ബന്ധങ്ങളുടെ നടുവിൽ നിന്നിരുന്ന കോളേജിൽ അവരുടെയൊക്കെ നേതാവായിരുന്ന സഖാവ് ദീപക്.. ഇപ്പോൾ ഏകനായ ഒരുത്തൻ.

അവൻ തല സീറ്റിലേക്ക് അമർത്തി.

ശരിക്കും എന്തിനായിരുന്നു ഈ ഉൾവലിച്ചിൽ. ജീവിതത്തിൽ ഒരു സുഹൃത്തിനപ്പുറം ആരൊക്കെയോ ആണെന്ന് കരുതിയവൾ പെട്ടെന്ന് ഒരു നിമിഷം കൊണ്ട് ഇല്ലാതായപ്പോൾ ഇനിയും മനസ് വേദനിപ്പിക്കാൻ അങ്ങനൊരാൾ കടന്നു വരണ്ട എന്നുള്ള ചിന്ത.. . എല്ലാം കഴിഞ്ഞിട്ട് എട്ട് വർഷങ്ങൾ

💬 Comments

View all comments