0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Author : ne-na Read All Parts 2.2K

കഴിഞ്ഞിരിക്കുന്നു. ഇനി ഒരു മാറ്റം അനിവാര്യമാണ്. പഴയ ദീപുവിലേക്ക് ഒരു മാറ്റം.

മുന്നോട്ടെടുത്ത ബസ് ഒരു കുലുക്കത്തോടെ പെട്ടെന്ന് നിന്നു.

മുന്നിൽ കിളിയുടെ ഉച്ചത്തിലുള്ള സംസാരത്തിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്ത് ലേറ്റ് ആയി എത്തിയ ആരോ ബസിലേക്ക് കയറുവാണെന്ന് ദീപക്കിന് മനസിലായി.

ചെറിയൊരു ആകാംഷയോടെ അവൻ തല ചരിച്ച് മുന്നിലേക്ക് നോക്കി.

ഒരു സ്ത്രീയും കൂടെ ഒരു പന്ത്രണ്ടു പതിമൂന്നു വയസ് തോന്നിക്കുന്ന പെൺകുട്ടിയും കൂടി തോളിൽ തൂക്കിയിട്ടിരിക്കുന്ന ബാഗുമായി ബസിനകത്തേക്ക് കയറുവാണ്.

ആ ഒരു നിമിഷം അവന്റെ ശ്രദ്ധ മുഴുവൻ പതിഞ്ഞത് ആ പെൺകുട്ടിയുടെ കണ്ണുകളിൽ ആയിരുന്നു. ഇളം നീല നിറത്തിലെ കൃഷ്ണമണികൾ ഉള്ള ആരെയും ആകർഷിക്കുന്ന പൂച്ചക്കണ്ണുകൾ.

ആ പെൺകുട്ടി അരികിൽ കൂടി കടന്നു പോകുന്നവരെയും അവൻ കണ്ണിമ ചിമ്മാതെ ആ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു പോയി.

അറിയാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.

"കീർത്തന.... കീത്തു..."

ഇത്തരത്തിലുള്ള ഇളം നീല കണ്ണുകൾ ആദ്യമായി ഞാൻ കണ്ടത് കീർത്തനയിൽ അല്ലായിരുന്നോ.. അന്ന് അവളുടെ പ്രായവും പന്ത്രണ്ട്.

ദീപക് കണ്ണുകൾ ഇറുക്കി അടച്ച് സീറ്റിലേക്ക് തല ചായ്ച്ചു. അവന്റെ മനസ് കുറച്ചു വർഷങ്ങൾ പിന്നിലേക്ക് പറന്നു.

അന്ന് ദീപക് പൂവത്തറ ഗവർമെന്റ് യു പി സ്കൂളിൽ ഏഴാം ക്ലാസ്സിൽ  പഠിക്കുന്നു. പഠിക്കാൻ ബഹു മിടുക്കനായതിനാൽ സ്കൂളിലെ അധ്യാപകരുടെ എല്ലാം പ്രിയ വിദ്യാർത്ഥി. പോരാത്തതിന് നാട്ടുകാരുടെ പ്രിയ സഖാവ് രാജീവിന്റെ മകനും. ആ സ്കൂളിൻറെ ഉന്നമനത്തിനായി നാട്ടുകാരെ സംഘടിപ്പിച്ച് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ളതാണ് രാജീവ്.. അതിന്റെ ഒരു സ്നേഹം കൂടി അധ്യാപർക്ക് ദീപക്കിനോടുണ്ട്.

പ്രണയ

💬 Comments

View all comments