Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
ഇതുവരെ ഏതെങ്കിലും പെണ്ണിനേയും ബൈക്കിന്റെ പിന്നിൽ ഇരുത്തി കൊണ്ട് പോകുന്നത് നീ കണ്ടിട്ടുണ്ടോ?"
കീർത്തന ഒന്ന് ആലോചിച്ച് നോക്കി.
ശരിയാണ് അങ്ങനെ ഒരു കാഴ്ച ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. കോളേജിൽ ഉള്ള മിക്ക ആൺപിള്ളേരുടെ ബൈക്കിന്റെ പിന്നിലും കാമുകിമാരായും സുഹൃത്തുക്കളായും പെൺപിള്ളേരെ കണ്ടിട്ടുണ്ടെങ്കിലും ദീപക്കിനോടൊപ്പം മാത്രം ആരെയും കാണാൻ കഴിഞ്ഞിട്ടില്ല.
"അവൻ ബൈക്കിൽ കൊണ്ട് പോകില്ലെന്ന് അറിയാവുന്നതിനാലല്ലേടി ഞാൻ അങ്ങനെ ചോദിച്ചത്."
കീർത്തന എന്നിട്ടും വിടുവാൻ ഭാവം ഇല്ലായിരുന്നു.
"അധവാ അവൻ കൊണ്ട് പോകാമെന്ന് പറഞ്ഞിരുന്നെങ്കിലോ?"
"ഞാൻ കൂടെ പോയേനെ, അല്ലാതെന്താ.. ഇവിടെ പല പെൺപിള്ളേരിലും അസൂയ ഉണ്ടാക്കാൻ പറ്റിയ ചാൻസ് അല്ലെ.."
കീർത്തന മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
"അവർക്കെന്തിന് നിന്നോട് അസൂയ.."
"മോളെ, ഇവിടുള്ള പല പെൺപിള്ളേർക്കും ദീപക്കിനോട് വൻസൈഡ് പ്രണയം ഉണ്ട്. ഒറ്റയെണ്ണവും പുറത്ത് പറയാത്തതാണ്."
കീർത്തനയുടെ മുഖത്ത് ഒരു പുച്ഛ ഭാവം വിടർന്നു.
"പിന്നേ അവനൊരു റോമിയയോ..?"
"നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല.. വേണേൽ ഒരാളെ ഉദാഹരണം പറഞ്ഞു തരാം. ഇവിടെ ഫസ്റ്റ് ഇയർ പഠിക്കുന്ന എന്റെ കസിൻ പ്രിയ ഇല്ലേ... അവൾക്ക് ദീപക്കിനോട് മുടിഞ്ഞ പ്രണയം ആണ്."
കീർത്തനക്ക് പ്രിയയെ അറിയാവുന്നതാണ്. നല്ലൊരു സുന്ദരി കുട്ടിയാണ് പ്രിയ.
പെട്ടെന്നാണ് നടന്നുകൊണ്ടിരുന്ന അവരുടെ കുറുകെ വിപിൻ വന്ന് നിന്നത്.
കീർത്തനയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൻ ശ്രീജയോട് ചോദിച്ചു.
"ഞാൻ സിറ്റിയിലേക്ക് പോകുവാ, നീ വരുന്നുണ്ടോ?"
ശ്രീജ കീർത്തിയുടെ മുഖത്തേക്ക് നോക്കി.. ശ്രീജയുടെ മുഖഭാവം കണ്ടപ്പോഴേ കീർത്തനക്ക് മനസിലായി ശ്രീജക്ക് അവനോടൊപ്പം പോകണമെന്ന് ആഗ്രഹം ഉണ്ടെന്ന്.
"നീ പൊയ്ക്കോ, ഞാൻ
💬 Comments
View all comments