0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Author : ne-na Read All Parts 838

എന്നെ ഓർത്തെ?"

"നിന്റെ ഈ നീല കണ്ണുകൾ... അന്നേ എന്നെ ഈ കണ്ണുകൾ വല്ലാതെ ആകർഷിച്ചിരുന്നു. അതുകൊണ്ടു തന്നെ കോളേജിൽ വച്ച് വീണ്ടും ഈ കണ്ണുകൾ കണ്ടപ്പോൾ നിന്റെ മുഖം ഓർത്തെടുക്കാൻ എനിക്ക് അതികം സമയം വേണ്ടി വന്നില്ല"

അപ്പോൾ തോന്നിയ ഒരു ധൈര്യത്തിൽ ആണ് അവൻ അത് പറഞ്ഞത്.

ഒരു ചിരിയോടെ അവൾ ചോദിച്ചു.

"ഓഹ്.. അപ്പോൾ എന്റെ ഈ കണ്ണുകൾ കാരണമാണല്ലേ എന്നെ നീ ഓർത്തത്."

നിന്റെ കണ്ണുകൾ മാത്രമല്ല മുഖം മൊത്തത്തിൽ പണ്ടേ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണെന്ന് അവളോട് പറയാണെമന്നുണ്ടായിരുന്നെങ്കിലും അത് ഉള്ളിലൊതുക്കികൊണ്ട് അതെ എന്ന അർഥത്തിൽ അവൻ പുഞ്ചിരിച്ചു.

"ശരിക്കും അന്ന് ഞാൻ ആ ലോറിയുടെ മുന്നിൽ എന്റെ മരണത്തെ മുഖാമുഖം കണ്ടതായിരുന്നു. പെട്ടെന്ന് നീ വന്നെന്നെ രക്ഷിച്ചപ്പോൾ രക്ഷപെട്ടത് വിശ്വസിക്കാനാകാത്ത തരിപ്പിലും.. അച്ഛൻ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുന്നതിനു മുൻപായി നിന്നെ കാണാൻ വന്നപ്പോൾ നിനക്ക് ബോധം ഇല്ലായിരുന്നു. കുറെ നാളത്തേക്ക് എന്നെ മരണത്തിൽ നിന്നും രക്ഷിച്ച കൊച്ചു ഹീറോയുടെ മുഖം മനസ്സിൽ ഉണ്ടായിരുന്നു പിന്നെ പതുക്കെ പതുക്കെ മാഞ്ഞു പോയി."

"നീയെന്തിനാ നേരത്തെ കരഞ്ഞത്?"

അവളുടെ മുഖമൊന്ന് മ്ലാനമായി.

"മരണത്തിൽ നിന്നും നിന്റെ ജീവൻ വക വയ്ക്കാതെ എന്നെ രക്ഷച്ചിട്ടുള്ളതല്ലായിരുന്നോ നീ.. എന്നിട്ടും നിന്നെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ പെട്ടെന്ന് സങ്കടമായി."

ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.

"ഞാൻ അങ്ങനയാണ്.. സങ്കടം വന്നാൽ അപ്പോൾ കരയും.. കരച്ചിൽ പിടിച്ച് നിർത്താൻ എന്നെ കൊണ്ടാകില്ല."

കീർത്തന പതുക്കെ പതുക്കെ അവന്റെ മുന്നിൽ മനസ് തുറക്കുകയായിരുന്നു. അവനും മനസ് തുറന്നു സംശയിച്ചു തുടങ്ങി. ഒരു വർഷമായി ഒരുമിച്ചായിരുന്നെങ്കിലും ഇതുവരെയും സംസാരിച്ചിട്ടില്ലാത്തതിനാൽ വളരെയേറെ വിശേഷങ്ങൾ അവർക്ക് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു. മണിക്കൂറുകൾ കടന്ന് പോയത് അവർ അറിഞ്ഞതേ ഇല്ല.

വയറിൽ നിന്നും വിശപ്പിന്റെ വിളി എത്തിയപ്പോൾ അവൾ ചോദിച്ചു.

"അതേ.. നിനക്കു വിശക്കുന്നില്ലേ?.. സമയം കുറെ അങ്ങ് പോയി."

ചിരിയോടെ അവൻ പറഞ്ഞു.

"വിശപ്പ് ഇല്ലാതില്ല."

ബാഗിൽ നിന്നും പഴ്സ് എടുക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

"നിനക്കെന്താ കഴിക്കാൻ വേണുന്നെ.. ഞാൻ പോയി വാങ്ങി

💬 Comments

View all comments