Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
കൊണ്ട് വരാം.."
ആലോചന ഒന്നും കൂടാതെ അവൻ പറഞ്ഞു.
"കഞ്ഞി മതി.. അതാകുമ്പോൾ കോരി കുടിക്കാല്ലോ."
"കഴിക്കാനുള്ള പാട് കാരണം നീ കഞ്ഞി വാങ്ങേണ്ട.. ഞാൻ വാരി തന്നൊള്ളാം.. ഇഷ്ടമുള്ളത് പറഞ്ഞോ."
വീണ്ടും വീണ്ടും അവളുടെ പ്രവർത്തികൾ അവനെ അത്ഭുതപ്പെടുത്തി.
ഒന്നും മിണ്ടാതെ ദീപക് തന്നെ നോക്കി ഇരിക്കുന്നത് കണ്ട് അവൾ ചോദിച്ചു.
"എന്താ മറ്റൊരാൾ ആഹാരം വാരി തരുന്നത് ഇഷ്ടമല്ലേ?"
അവൻ ചിരിയോടെ പറഞ്ഞു.
"ദോശയും ചമ്മതിയും വാങ്ങിക്കോ."
"എങ്കിൽ എനിക്കും അത് മതി."
കീർത്തന റൂമിൽ നിന്നും ഇറങ്ങി പോയപ്പോൾ ദീപക് കുറച്ചു മണിക്കൂറുകൾക്ക് ഉള്ളിൽ അവർക്കിടയിൽ ഉണ്ടായ മാറ്റാതെ കുറിച്ച് ചിന്തിച്ചു. ശരിക്കും വളരെ നാളുകളായി അടുത്ത് പരിചയമുള്ളവരെ പോലെയാണ് അവളുടെ ഇപ്പോഴത്തെ സംസാരവും പെരുമാറ്റവും. താൻ ആരാണെന്ന് അവളോട് നേരത്തെ തന്നെ വെളിപ്പെടുത്താഞ്ഞതിൽ അവനു ഇപ്പോൾ വളരെ അതികം ഖേദം തോന്നി. നേരത്തെ തന്നെ അവളോട് പറഞ്ഞിരുന്നെങ്കിൽ നല്ലൊരു സുഹൃത്തിനെ തനിക്ക് ലഭിച്ചേനെ.
അവൻ ഒന്നും കൂടി ആ വാക്കുകൾ തന്റെ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു.
അതേ .. നല്ലൊരു കൂട്ടുകാരി മാത്രം..
ദീപക്കിനെ അധികം കാത്തിരുത്തി മുഷിപ്പിക്കാതെ കീർത്തന പെട്ടെന്ന് തന്നെ ദോശയും ഒരു കുപ്പി വെള്ളവുമായി മടങ്ങി എത്തി.റൂമിലെത്തി അവൾ ആദ്യം തന്നെ കസേര ബെഡിനരികിലായി വലിച്ചിട്ടു. എന്നിട്ട് അതിൽ വച്ച് ദോശയുടെ പൊതി തുറന്ന ശേഷം ബെഡിൽ അവനരികിലായി ഇരുന്നു.
ദോശ അവനു പിച്ചി കൊടുക്കുകയും കൂടെ തന്നെ അവളും കഴിക്കുകയോ ചെയ്തു തുടങ്ങി.
ദീപക് ഈ നടക്കുന്നതൊക്കെ ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അപ്പോഴും. സ്വപനത്തിൽ പോലും കരുതിയിരുന്നതല്ല അവൻ കീർത്തന ഇങ്ങനെ ഭക്ഷണം വാരി തരുന്നത്.
അവന്റെ ചുണ്ടിൽ ചിരി പടരുന്നത് കണ്ട് കീർത്തന എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി.
ദീപക് ഒന്നുമില്ലെന്ന രീതിയിൽ തലയാട്ടി.
മുഖത്ത് കൃത്രിമ ദേഷ്യ ഭാവം വരുത്തിക്കൊണ്ട് അവൾ ചോദിച്ചു.
"എന്താന്ന് പറയുന്നുണ്ടോ?"
വായിലിരുന്ന ദോശ കഴിച്ചിറക്കി ചിരിയോടെ അവൻ പറഞ്ഞു.
"ഇന്നലെ വരെ എന്നോട് മിണ്ടാതിരുന്ന ആളാണ് ഇപ്പോൾ ആഹാരം വാരി തരുന്നതെന്ന് ഓർത്തു
💬 Comments
View all comments