Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
ചിരിച്ചു പോയതാണ്."
അവളും ചിരിയോടെ മറുപടി നൽകി.
"എന്തും എപ്പോഴും സംഭവിക്കാം മോനെ.."
ദോശ അവന്റെ വായിലേക്ക് വച്ച് കൊടുത്തുകൊണ്ട് അവൾ ചോദിച്ചു.
"എന്നെ മനസ്സിലായിട്ടും ആദ്യം തന്നെ നീ എന്താ എന്നോട് പറയാതിരുന്നത്."
"കോളേജിൽ വച്ച് ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ നിന്നെ നോക്കി ചിരിച്ചിരുന്നു പക്ഷെ നീ മൈൻഡ് ചെയ്തില്ല. അന്ന് തന്നെ പല പ്രാവിശ്യം ഞാൻ നിന്റെ ശ്രദ്ധ പിടിച്ച് പറ്റുവാൻ ശ്രമിച്ചു. എന്നാൽ ആലുവ മണപ്പുറത്തു വച്ച് കണ്ട പരിചയം പോലും നീ കാണിച്ചില്ല.. അപ്പോൾ എനിക്ക് ശരിക്കും ഈഗോ അടിച്ചു. ഒന്നുമില്ലേലും നിന്നെ സ്വന്തം ജീവൻ മറന്നു രക്ഷിച്ചതല്ലായിരുന്നോ..അപ്പോൾ എന്നെ അങ്ങനെ അങ്ങ് മറക്കാൻ കൊള്ളാമോ."
"കോളേജിലെ ആദ്യ ദിവസം ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു. പുതിയ ക്ലാസ്സ് റൂം, പരിചയമുള്ളവർ ആരും തന്നെ ഇല്ല, പിന്നെ വീട്ടിൽ നിന്നും ഒരു ലോങ്ങ് പിരിയഡിലേക്ക് മാറി നിൽക്കാൻ പോകുന്നത് ആദ്യമായി., അതിന്റെയൊക്കെ ടെൻഷനിൽ ഞാൻ അന്ന് ഒന്നും തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.. പിന്നെ നിന്നെ കണ്ടാലും എനിക്ക് മനസിലാകില്ലായിരുന്നു എന്നത് വേറെ ഒരു സത്യം.. "
ഒന്നു നിർത്തിയ ശേഷം അവൾ പറഞ്ഞു.
"അതൊക്കെ മറന്നേക്ക്, ഇപ്പോൾ നമ്മൾ എന്തായാലും കൂട്ടുകാരായില്ലേ."
അപ്പോഴേക്കും അവർ ആഹാരം കഴിച്ച് കഴിഞ്ഞിരുന്നു. കൈ ഒകെ കഴുകി വന്ന കീർത്തന ആ റൂമിൽ ഉണ്ടായിരുന്ന മറ്റൊരു ചെറിയ ബെഡ് അവൾക്ക് കിടക്കാനായി വൃത്തിയാക്കി.
ദീപക് ഈ സമയം ബെഡിൽ ചരിഞ്ഞ് കിടന്ന് അവളുടെ പ്രവർത്തികൾ എല്ലാം വീക്ഷിക്കുകയായിരുന്നു. പെട്ടെന്നാണ് അവളുടെ ഫോൺ ബെല്ലടിച്ചത്.
മേശപ്പുറത്തിരുന്ന ഫോൺ എടുത്ത് നോക്കികൊണ്ട് അവൾ പറഞ്ഞു.
"സൂരജ് ആണ്.. ഞാൻ ഒന്ന് അവനോടു സംസാരിച്ചിട്ട് വരാം."
അവൾ റൂമിനു പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ അവന്റെ മുഖം മ്ലാനമായിരുന്നു. സൂരജ് ആണ് അവളെ വിളിച്ചതെന്ന അറിവ് എന്തുകൊണ്ടോ അവന്റെ മനസിനെ അസ്വസ്ഥമാക്കി.
എന്നാൽ തൊട്ടടുത്ത നിമിഷം അവൻ സ്വയം തന്റെ മനസിനെ പറഞ്ഞു ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചു.
കീർത്തന തന്റെ സുഹൃത്തു മാത്രമാണ് അതിൽ ഒരിക്കലും മറ്റൊരു ബന്ധം കണ്ടെത്തുവാൻ ശ്രമിക്കരുത്.
സൂരജിനോട് സംസാരിച്ച്
💬 Comments
View all comments