Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
കഴിഞ്ഞ് തിരികെ എത്തിയ കീർത്തന തനിക്കായി തയ്യാറാക്കിയ ബെഡിലേക്ക് കിടക്കുമ്പോൾ ദീപക്കിനോട് പറഞ്ഞു.
"നീയാണ് പണ്ട് എന്നെ രക്ഷിച്ചതെന്ന് സൂരജിനോട് പറഞ്ഞപ്പോൾ അവനും അത്ഭുതപ്പെട്ടുപോയി."
അവളെ തന്നെ നോക്കി ചരിഞ്ഞ് കിടന്നുകൊണ്ട് ദീപക് ചോദിച്ചു.
"തന്റെ ഫാമിലിയെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ."
ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് അവൾ പറഞ്ഞു.
"എന്റെ ഫാമിലിയെ കുറിച്ച് പറയുവാണെങ്കിൽ അത്യാവിശം സാമ്പത്തികം ഉള്ള കുടുംബത്തിൽ തന്നെയാണ് ഞാൻ ജനിച്ചത്. ഒറ്റമോളാണ് ഞാൻ.. നാല് വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ അച്ഛൻ മരിച്ചു.. "
കീർത്തനയുടെ അച്ഛൻ ജീവിച്ചിരിപ്പില്ല എന്നുള്ളത് അവനു ഒരു പുതിയ അറിവായിരുന്നു.
"അച്ഛൻ തന്നെ വരുത്തി വച്ച അപകടം ആയിരുന്നു. നന്നായി കുടിക്കുമായിരുന്നു അച്ഛൻ...."
അവളുടെ വാക്കുകൾ ഇടറി തുടങ്ങിയപ്പോൾ അവൻ ചോദിച്ചു.
"അപ്പോൾ അമ്മ മാത്രമാണ് അല്ലെ തനിക്കിപ്പോൾ ഉള്ളത്."
"അതെ.. നിന്നെ വച്ച് നോക്കുമ്പോൾ ഞാൻ ഭാഗ്യവതി ആണല്ലേ.. എനിക്ക് അമ്മയെങ്കിലും ഉണ്ടല്ലോ."
അവൻ അമ്പരപ്പോടെ ചോദിച്ചു.
"എന്റെ ഫാമിലിയെ കുറിച്ച് എങ്ങനെ..."
"നിന്നെക്കുറിച്ച് കോളേജിൽ ആർക്കാണ് അറിയാത്തത്.. SFY യുടെ കോളേജിലെ കരുത്തുറ്റ നേതാവ്, ഭാവി ചെയർമാൻ, പ്രസംഗത്തിൽ അഗ്രഗണ്യൻ അങ്ങനെ വിശേഷണങ്ങൾ നീണ്ടു പോകുവല്ലേ.."
മുഖം ചുളിച്ചു കൊണ്ട് അവൻ ചോദിച്ചു.
"എന്നെ കളിയാക്കിയതാണോ."
"അല്ലെടോ.. കാര്യായിട്ട് പറഞ്ഞതാണ്.."
ചെറിയ കളിയാക്കലുകളും വിശേഷം പറച്ചിലുമായി അവരുടെ സംസാരം നീണ്ടുപോയി. പതുക്കെ പതുക്കെ കീർത്തന ഉറക്കത്തിലേക്ക് വഴുതി വീണു. ലൈറ്റ് അണച്ച് ദീപക്കും ഉരഗനായി ശ്രമിച്ചു.. എന്നാൽ ജനലിൽ കൂടിയുള്ള മങ്ങിയ പ്രകാശത്തിൽ അവളെ തന്നെ നോക്കി കിടന്ന അവനെ ഉറക്കം അനുഗ്രഹിച്ചതേ ഇല്ല.
ഒരു ജീൻസ് പാന്റും കടും റോസ് കളർ ടോപ്പും ആണ് അവൾ ധരിച്ചിരുന്നത്. അതിൽ അവളുടെ ശരീര വടിവ് എടുത്തറിയാൻ സാധിക്കുന്നുണ്ട്. ഒന്നിനെ കുറിച്ചതും ബോധവതി അല്ലാതെയുള്ള ഉറക്കം നിഷ്കളങ്കമായുള്ള അവളുടെ മുഖത്തിന്റെ സൗന്ദര്യം വർധിപ്പിച്ചിരിക്കുന്നതുപോലെ അവനു തോന്നി. അന്നത്തെ രാത്രി മുഴുവൻ അവളുടെ സൗന്ദര്യം മനം നിറയെ ആസ്വദിച്ചുകൊണ്ട് അവൻ അവിടെ കിടന്നു.
പിറ്റേ ദിവസം കൂടി ദീപക്കിന് ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടേണ്ടതായി വന്നു. അന്ന് വൈകുന്നേരവും കീർത്തന ഹോസ്പിറ്റലിൽ
💬 Comments
View all comments