Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
എത്തി. ഉണ്ണി അന്ന് രാത്രി കൂട്ട് നിന്നോളം എന്ന് പറഞ്ഞെങ്കിലും കീർത്തന അവനെ നിർബന്ധിച്ച് പറഞ്ഞയിച്ച് അവൾ തന്നെ അന്ന് രാത്രിയും ദീപക്കിന് കൂട്ട് നിന്നു.
ശരിക്കും അന്നത്തെ രാത്രിയോടും കൂടി കീർത്തന മാനസികമായി അവനോടു ഒരുപാട് അടുത്തു.. അവളുടെ ലൈഫിൽ ഇതുവരെയും ബെസ്ററ് ഫ്രണ്ട് എന്ന് പറയുവാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടോ രണ്ടു ദിവസം കൊണ്ട് തന്നെ ദീപക്കിനെ അവൾ ആ സ്ഥാനത്തു കണ്ടു തുടങ്ങിയിരുന്നു.
.
.
സൂരജിന്റെ കൂടെ ചുമ്മാ നടന്ന് കാന്റീനിൽ എത്തിയതായിരുന്നു കീർത്തന. അവൾ നോക്കുമ്പോൾ ഇടതു കൈയിലെ സ്പൂണുമായി ഇഡലിയോട് മൽപ്പിടുത്തം കൂടുകയാണ് ദീപക്. അവന്റെ വലതു കൈ വിരലുകളിലെ കെട്ട് ഇതുവരെയും അഴിച്ചിരുന്നില്ല.
സ്‌പൂണിൽ കിട്ടിയ ഇഡലിയുടെ ഒരു കഷ്ണം സാമ്പാറിൽ മുക്കി വായിലേക്ക് വച്ച് നിവർന്ന് നോക്കുമ്പോഴാണ് തന്നെ നോക്കി ചിരിച്ചുകൊണ്ട് സൂരജിനരികിൽ നിൽക്കുന്ന കീർത്തനയെ അവൻ കാണുന്നത്. ചുവപ്പിൽ വെള്ള പുള്ളികൾ ഉള്ള ലോങ്ങ് സ്കർട്ടും ഒരുപാട് കളറുകൾ മിക്സ് ആയിട്ടുള്ള ഒരു ഷർട്ടും ആണ് അവളുടെ വേഷം. എന്ത് ഡ്രസ്സ് ഇട്ടാലും അത് അവൾക്ക് നന്നായി ചേരുമെന്ന് ദീപക്കിന് തോന്നി.
അവനും അവൾക്ക് ഒരു ചിരി തിരികെ സമ്മാനിച്ചപ്പോൾ സൂരജിനോട് എന്തോ പറഞ്ഞു അവൾ ദീപക്കിന്റെ അരികിലേക്ക് നടന്നു.
ദീപക്കും സൂരജ്ഉം തമ്മിൽ അധികം ഒന്നും സംസാരിച്ചിട്ടില്ല. സംസാരിച്ചിട്ടുള്ളത് മൊത്തം രാഷ്ട്രീയപരമായുള്ള കാര്യങ്ങളും ആയിരുന്നു.
തോളിൽ തൂക്കിയിരുന്ന ബാഗ് ഒരു കസേരയിൽ വച്ച് അവനരികിൽ ആയി ഇരുന്നു കൊണ്ട് അവൾ ചോദിച്ചു.
"എന്തേലും ഹെൽപ് വേണോ?"
അവൻ ചിരിയോടു കൂടി തന്റെ മുന്നിലിരുന്ന പ്ലേറ്റ് അവളുടെ അടുത്തേക്ക് നീക്കി വച്ചു. അതിൽ നിന്നും ഒരു ഇഡലി എടുത്ത് ഞെക്കി നോക്കികൊണ്ട് അവൾ പറഞ്ഞു.
"ഇതെന്താ കല്ലാണോ.. ഇതിന്നും ഭേതമുണ്ട് ഞങ്ങളുടെ ഹോസ്റ്റലിലെ ഇഡലി."
"രാവിലെ ഉണ്ണിയുടെ വീട്ടിൽ പോയി കഴിച്ചാലോന്ന് ആലോചിച്ചതാണ്. പക്ഷെ ഈ കൈയും വച്ച് അവിടെ ചെന്നാലുള്ള ഉണ്ണിയമ്മയുടെ ഉപദേശം ഓർത്താണ് പോകാഞ്ഞത്."
കീർത്തന മുഖം ചുളിച്ചുകൊണ്ടു ചോദിച്ചു.
"ഉണ്ണിയമ്മ?"
"അഹ്, ഉണ്ണിയുടെ അമ്മയെ ഞാൻ അങ്ങനെ വിളിക്കുന്നെ.. പണ്ടേ
💬 Comments
View all comments