Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
നിനക്കറിയാമോ?"
അവൾ എങ്ങനെ എന്ന ഭാവത്തിൽ ഉണ്ണിയെ തന്നെ നോക്കി.
"ഞങ്ങൾ ഏഴിൽ പഠിക്കുമ്പോൾ ഒരു ക്യാമ്പിന് പോയിരുന്നു.. അന്ന് ബോട്ടിങ്ങിനു പോകുമ്പോൾ ഒരു കാന്താരി പെണ്ണ് ലോറിക്ക് വട്ടം ചാടി.. അന്ന് അവളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവനു കിട്ടിയതാണ് ആ പിരികത്തിലെ സമ്മാനം."
കീർത്തന വിശ്വസിക്കാനാകാത്ത ഭാവത്തിൽ തല തിരിച്ച് ദീപക്കിനെ നോക്കി. അവൻ ഒരു പുഞ്ചിരിയോട് കൂടി ബെഡിൽ ഇരിക്കുകയാണ്.
കീർത്തന പെട്ടെന്ന് ചെന്ന് അവന്റെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
"ഡാ.. സോറി ഡാ.. സോറി.. ഞാൻ.... സത്യായിട്ടും ഞാൻ നിന്റെ മുഖം ഓർക്കുന്നുണ്ടായിരുന്നില്ല."
"ഓക്കേ ഓക്കേ.. കുഴപ്പമില്ല.. ആ കൈയിൽ നിന്നും ഒന്ന് വിടുമോ.. ആ വിരലാണ് ഒടിഞ്ഞിരിക്കുന്നത്."
അവൾ പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ കൈ സാവധാനം താഴെ വച്ചു .
ശ്രീജ ഒന്നും മനസിലാകാതെ കണ്ണും മിഴിച്ച് നിൽക്കുകയായിരുന്നു. അവളുടെ മുഖഭാവം കണ്ട് ഉണ്ണി പറഞ്ഞു.
"ആ കഥകളൊക്കെ കീർത്തന പിന്നെ നിനക്ക് പറഞ്ഞു തരും."
കീർത്തന ദീപക്കിന് അരികിലായി ബെഡിൽ ഇരുന്നു.
ചിലമ്പിച്ച സ്വരത്തിൽ അവൾ പറഞ്ഞു.
"ശരിക്കും എനിക്ക് നിന്റെ മുഖം ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല... നിനക്ക് എന്നെ മനസിലായിരുന്നല്ലോ. അപ്പോൾ നിനക്കെങ്കിലും എന്നോട് വന്നു പറയാമായിരുന്നല്ലോ."
അവളുടെ കവിളിൽ കൂടി കണ്ണുനീർ ഒലിച്ചു തുടങ്ങിയിരുന്നു അപ്പോഴേക്കും.
അവൾ കരയുന്നത് കണ്ടു ദീപക്കിന് പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാൻ പറ്റാതായിപ്പോയി. പതർച്ച മാറിയപ്പോൾ അവൻ പറഞ്ഞു.
"ഡോ .. താൻ കരയാതെ.. ഇപോൾ നമുക്ക് പരസ്പരം മനസിലായല്ലോ."
അവൾ സ്വയം മുഖത്തെ കണ്ണുനീർ തുടച്ച് മാറ്റി. അവളുടെ
💬 Comments
View all comments