0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Author : ne-na Read All Parts 2.2K

തന്നെ ദീപക്കിനെയും കീർത്തനയെയും  തനിച്ചാക്കി  അവർ അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി.

ഡോർ അടച്ച് കീർത്തന കസേര ബെഡിനരികിലേക്ക് വലിച്ചിട്ട് അതിൽ ഇരുന്നു. ദീപക് ആണെങ്കിൽ കുറച്ചുസമയങ്ങൾക്കുളിൽ ഇവിടെ എന്താണ് നടന്നത് എന്നുള്ള അന്ധാളിപ്പിൽ ആയിരുന്നു. കീർത്തന തനിക്കൊപ്പം ഒറ്റക്ക് കൂടെ കൂട്ട്  നിൽക്കുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയതല്ലായിരുന്നു.

ദീപക്കിനോപ്പം തനിച്ചായപ്പോൾ ഇനി എന്താ അവനോടു സംസാരിക്കേണ്ടതെന്നറിയാതെ അവളുടെ മനസും അസ്വസ്ഥം ആയി. പെട്ടെന്നുള്ള തോന്നലിൽ ആണ് കൂട്ട് നിൽക്കാമെന്ന് പറഞ്ഞത്. രണ്ടു തവണ തന്നെ രക്ഷിച്ച ആൾക്ക് വേണ്ടി ഏതെങ്കിലും ചെയ്തില്ലേൽ മോശമായിരിക്കുമെന്ന് ആ സമയം മനസ് പറഞ്ഞു. പക്ഷെ കഴിഞ്ഞ ഒരു വർഷമായി തന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നിട്ടും അവനോടു തോന്നിയിട്ടുള്ള അപരിചിത്വം ഇപ്പോഴും അതേപോലെ തന്നെ തുടരുകയാണ്.

കുറച്ചു നേരമായുള്ള കീർത്തനയുടെ നിശബ്തമായുള്ള ഇരുപ്പ് കണ്ട് ദീപക് പറഞ്ഞു.

"എനിക്ക് വലിയ കുഴപ്പമൊന്നും ഇല്ല.. കീർത്തന വേണമെങ്കിൽ ഹോസ്റ്റലിൽ തിരിച്ച് പൊയ്ക്കൊള്ളൂ."

അവന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയ ശേഷം അവൾ ചോദിച്ചു.

"എന്താ ഞാൻ ഇവിടെ നിൽക്കുന്നത് ഇഷ്ടമല്ലേ?"

"അങ്ങനല്ല...."

എന്ത് പറഞ്ഞു ആ വാക്കുകൾ പൂർത്തീകരിക്കണമെന്ന് അറിയാത്തതിനാൽ അവൻ പാതി വഴിയിൽ നിർത്തി.

"ഞാൻ സന്തോഷത്തോടു കൂടി തന്നെയാ ഇവിടെ നിൽക്കുന്നത്.. അല്ലാതെ ഒരു കടമ തീർക്കാൻ വേണ്ടി മാത്രമല്ല."

കുറച്ച് നേരം നിശബ്ദത ആയതിനു ശേഷം എന്തോ തീരുമാനിച്ച്  ഉറപ്പിച്ച പോലെ അവൾ വീണ്ടും പറഞ്ഞു.

"ദീപു എനിക്കൊരു കാര്യം പറയാനുണ്ട്."

ദീപക് ബെഡിൽ അവൾക്ക് നേരെ നിവർന്നിരുന്നു.

"എന്താ?"

"നമുക്കിടയിൽ എന്തോ ഒരു അകൽച്ച നിലനിൽക്കുന്നുണ്ട്. എന്തോ

💬 Comments

View all comments