0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Author : ne-na Read All Parts 2.2K

എന്റെ അമ്മയ്ക്കും ഞങ്ങളെ തമ്മിൽ കെട്ടിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ട്. പക്ഷെ ഞങ്ങളോട് ഇതുവരെ അതിനെ കുറിച്ച് സംസാരിച്ചിട്ടില്ല.. അല്ലാതെ തന്നെ ഞങ്ങൾ മനസിലാക്കിയതാണ്. പിന്നെ സൂരജ്ഉം ഞാനും തമ്മിൽ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടേ ഇല്ല. എന്നാലും അവനു എന്നോട് ഒരു ഇഷ്ടമുള്ളതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്."

"അപ്പോൾ വീട്ടുകാർ പറഞ്ഞാൽ നീ അവനെ കല്യാണം കഴിക്കുമോ.."

അവൾ ആലോചിക്കുക കൂടി ചെയ്യാതെ പറഞ്ഞു.

"അമ്മ പറഞ്ഞാൽ ഞാൻ ഉറപ്പായും കല്യാണത്തിന് സമ്മതിക്കും.. ഞാൻ ഇതുവരെ അമ്മയുടെ വാക്കുകൾ എതിർത്തിട്ടില്ല. പിന്നെ അറിഞ്ഞൂടാത്ത ഒരുത്തനു തല നീട്ടികൊണ്ടുക്കുന്നതിലും നല്ലതല്ലേ ചെറുപ്പം തൊട്ടേ അടുത്തറിയാവുന്ന ഒരാളെ കല്യാണം കഴിക്കുന്നത്.. ആകെക്കൂടിയുള്ള ഒരു നെഗറ്റീവ് എന്ന് പറഞ്ഞാൽ സൂരജ് ഒരു അൺറൊമാന്റിക് ആണ്.. എന്നെ ഒരുപാട് ഇഷ്ടമൊക്കെ ആണ് അവന്, പക്ഷെ സ്നേഹം പ്രകടിപ്പിക്കാനോ ഒന്നും അവനറിയില്ല... പിന്നെ അവന്റെ ഒരു സ്വഭാവം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.. എനിക്ക് ശരിയെന്ന് തോന്നുന്ന എന്തും എനിക്ക് ചെയ്യാം അതിലൊന്നും അവൻ ഇടപെടരെ ഇല്ല. ഇപ്പോൾ തന്നെ കണ്ടില്ലേ.. അവന്റെ ഇവിടത്തെ മെയിൻ എതിരാളി നീ ആണ്. പക്ഷെ ഞാൻ നിന്നോട് കൂട്ടുകൂടുന്നതൊന്നും അവനു പ്രശ്നമല്ല."

സൂരജിനെ കല്യാണം കഴിക്കാൻ അവൾക്ക് താല്പര്യം ആണെന്ന് അറിഞ്ഞത് അവനെ ചെറുതായൊന്ന് വിഷമിപ്പിക്കാതിരുന്നില്ല. എങ്കിലും അത് മുഖത്തു വരുത്താതെ പുഞ്ചിരിക്കുവാൻ അവൻ ശ്രമിച്ചു.

ഈ സമയം ആണ് രണ്ടു കണ്ണുകൾ തങ്ങളെ തന്നെ വീക്ഷിക്കുന്നത് കീർത്തനയുടെ ശ്രദ്ധയിൽ പെട്ടത്. പ്രിയയുടേതായിരുന്നു ആ കണ്ണുകൾ. ശ്രീജയുടെ കസിൻ.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രിയയ്ക്ക് ദീപക്കിനോട്

💬 Comments

View all comments