Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
പ്രണയമാണെന്ന് ശ്രീജ പറഞ്ഞത് അവളുടെ ഓർമകളിൽ എത്തി. താൻ ദീപക്കിന്റെ വായിൽ ആഹാരം വച്ചു കൊടുക്കുമ്പോൾ ശ്രീജയുടെ മുഖത്ത് അനിഷ്ടം നിറയുന്നത് കീർത്തനക്ക് നല്ലപോലെ മനസിലായി.
അവൾ ശബ്‌ദം താഴ്ത്തി ദീപക്കിനോട് പറഞ്ഞു.
"നീ പതുക്കെ നിന്റെ ഇടത് വശത്ത് ഇരിക്കുന്ന കുട്ടിയെ പരിചയം ഉണ്ടോന്ന് ഒന്ന് നോക്കിയേ."
ദീപക് അവൾ പറഞ്ഞത് പ്രകാരം തല ചെറുതായി ചരിച്ച് നോക്കി.
"അത് പ്രിയ അല്ലെ.."
"നിനക്കെങ്ങനെ അവളെ അറിയാം.."
"അവൾ SFY യുടെ പ്രവർത്തക അല്ലെ.. ഇവിടെ യൂണിറ്റ് കമ്മറ്റികൾക്ക് ഒക്കെ വരുകയും എന്നോട് സംസാരിക്കയും ഒക്കെ ചെയ്യാറുണ്ട്."
"ഇന്നലെ ഞാൻ ഒരു സത്യം പറഞ്ഞു തരാം.."
അവൻ ആകാംഷയോടെ ചോദിച്ചു.
"എന്ത് സത്യം?"
"പാർട്ടിയോടുള്ള പ്രബുദ്ധതത കാരണം ഒന്നും അല്ല അവൾ പാർട്ടി പ്രവർത്തനത്തിനു വരുന്നത്.."
"പിന്നെ?..."
"ഡാ പൊട്ടാ.. അവൾക്ക് നിന്നോട് മുടിഞ്ഞ പ്രണയം ആണ്.. അവൾ നിന്റെ പിറകെയാണ് നടക്കുന്നത്."
ദീപക് കണ്ണ് മിഴിച്ച് കീർത്തനയെ തന്നെ നോക്കി.
"നീ ചുമ്മാ ഓരോന്ന് പറയല്ലേ.."
"ഓക്കേ.. നിനക്ക് വിശ്വാസം വരാനായി ഞാൻ ഒരു ടെസ്റ്റ് നടത്താം."
കീർത്തന ഇഡലി നുള്ളി അവന്റെ വായിലേക്ക് വച്ച് കൊടുത്തു. എന്നിട്ട് ചുണ്ടിൽ പറ്റി ഇരിക്കുന്നത് തുടച്ച് കളയാനെന്ന രീതിയിൽ അവന്റെ ചുണ്ടുകളിലൂടെ വിരലോടിച്ചു.
അത് കണ്ടതും പ്രിയ ബാഗും എടുത്തു ദേഷ്യത്തിലെന്ന പോലെ തറയിൽ ആഞ്ഞു ചവിട്ടി ശബ്‌ദമുണ്ടാക്കി അവിടെ നിന്നും നടന്നു പോയി.
ദീപക് സ്തബ്തനായി കീർത്തനയുടെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ മുഖത്ത് പ്രിയയെ ദേഷ്യം പിടിപ്പിച്ചതിന്റെ ഒരു കള്ള ചിരി ഉണ്ടായിരുന്നു
💬 Comments
View all comments