0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Author : ne-na Read All Parts 2.2K

ഇളം നീല നക്ഷത്ര കണ്ണുകൾ.

ചുറ്റും നടക്കുന്നതെല്ലാം മറന്ന് അവന്റെ ശ്രദ്ധ ആ പെൺകുട്ടിയിൽ മാത്രം ആയി.. ദീപക് എന്ന 12 വയസുകാരന് ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയിൽ ഇത്തരമൊരു  ആകർഷണം ഉണ്ടാകുന്നത്. കൂട്ടുകാരിയുമായി സംസാരിക്കുമ്പോൾ അവളുടെ മുഖത്ത് ഉണ്ടാകുന്ന ഓരോ ഭാവ മാറ്റങ്ങളും അവന്റെ മനസിനുള്ളിൽ പതിക്കുകയായിരുന്നു.

"ഡാ.. നിന്റെ പേര് പറഞ്ഞു കൊടുക്ക്."

ഉണ്ണി കൈയിൽ പിടിച്ച് കുലുക്കി വിളിച്ചപ്പോൾ ആണ് അവൻ സ്ഥലകാല ബോധത്തിലേക്ക് തിരികെ വന്നത്.

ദീപു നോക്കുമ്പോൾ മുന്നിലിരിക്കുന്ന സാർ അവന്റെ മുഖത്തേക്ക് തന്നെ നോക്കുകയാണ്.

ചെറിയൊരു ജാള്യതയോടെ അവൻ പറഞ്ഞു.

"ദീപക് ആർ എസ്.."

"അഡ്രെസ്സ്?"

അവൻ അഡ്രസ്സും പറഞ്ഞ് കൊടുത്തു.

അടുത്തത് ഉണ്ണിയുടെ ഊഴമായിരുന്നു. ദീപു വരിയിൽ നിന്നും മാറി നിന്ന് വീണ്ടും ആ പെൺകുട്ടിയെ നോക്കി. അവളുടെ രെജിസ്ട്രേഷൻ നടക്കുകയാണ്.

"എന്താ കുട്ടിയുടെ പേര്?"

അവളിൽ നിന്നുള്ള മറുപടിക്കായി ദീപക്കും ആകാംഷയോടെ കാതോർത്തു.

"കീർത്തന രഖുനാഥ്."

അവൻ സ്വയം ഒന്ന് മന്ത്രിച്ചു.

"കീർത്തന..."

ഉണ്ണിയുടെ രെജിസ്ട്രേഷനും കഴിഞ്ഞു ഗീത ടീച്ചറിനോടൊപ്പം അവിടെ നിന്നും നടന്നകലുമ്പോൾ പ്രിയപെട്ടതെന്തോ നഷ്ട്ടപെട്ട തോന്നലിൽ അവൻ കീർത്തനയെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

"നീ എന്താ ആ പെങ്കൊച്ചിനെ തന്നെ എപ്പോഴും നോക്കുന്നെ?"

ഒപ്പം നടക്കുന്ന ഉണ്ണിയുടെ ചോദ്യം കേട്ട് ഒന്ന് പതറിയ ശേഷം അവൻ പറഞ്ഞു.

"അവളുടെ കണ്ണ് കണ്ടോ.. നല്ല നീല നിറം?"

"നീ ഇതുവരെ പൂച്ചക്കണ്ണു  കണ്ടിട്ടില്ലേ?"

ആ പൂച്ചക്കണ്ണുകൾ എന്നെ വല്ലാതെ ആകർഷിക്കുന്നു എന്ന പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും അവൻ ഒന്നും മിണ്ടാതെ ഉണ്ണിയോടൊപ്പം നടന്നു.

ക്യാമ്പിന്റെ ഉത്‌ഘാടന പരിപാടികൾ

💬 Comments

View all comments