Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]
തുടങ്ങിയപ്പോഴേക്കും ഗീത ടീച്ചർ അവിടെ നിന്നും പോയിരുന്നു.
ബോറടിപ്പിക്കുന്ന ഉത്ഘാടന പ്രസംഗം നടക്കുമ്പോൾ ദീപക്കിന്റെ കണ്ണുകൾ അവിടെ മൊത്തം കീർത്തനയെ തിരയുകയായിരുന്നു. പക്ഷെ അവനു കണ്ടെത്താനായില്ല.. അതിന്റെ നിരാശയിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം ആ ഹാളിൽ മുഴങ്ങിയത്.
"കുട്ടികളെ എല്ലാരും ഇങ്ങോട്ട് ശ്രദ്ധിച്ചേ.."
ദീപു തല ഉയർത്തി നോക്കുമ്പോൾ കുറച്ച് പ്രായമായ എന്നാൽ ഐശ്വര്യം തിളങ്ങുന്ന മുഖമുള്ള ഒരു സ്ത്രീയെയാണ് കാണാൻ കഴിഞ്ഞത്.
"നിങ്ങൾ എല്ലാരും പ്രസംഗമൊക്കെ കേട്ട് ബോറടിച്ച് ഇരിക്കയായിരിക്കും എന്ന് എനിക്കറിയാം. ആ ബോറടിയൊക്കെ മാറ്റാൻ നമുക്ക് നമ്മുടെ പരിപാടികളിലേക്ക് കടക്കാം.. അതിന് ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം."
ഒന്ന് നിർത്തി അവർ എല്ലാ കുട്ടികളെയും ഒന്ന് ശ്രദ്ധിച്ചു. കുട്ടികളുടെ എല്ലാം ശ്രദ്ധ ആ സ്ത്രീയിൽ തന്നെ ആയിരുന്നു.
"എന്റെ പേര് സരസ്വതി... ഈ സ്കൂളില്തന്റെ പ്രിൻസിപ്പൽ ആണ്.. നിങ്ങളിൽ പലരും വീട്ടിൽ നിന്ന് മാറി നിന്ന് ഇതുപോലൊരു ക്യാമ്പിൽ പങ്കെടുക്കുന്നത് ആദ്യമായിട്ടായിരിക്കും. അതിന്റെ ഒരു പേടിയും കാണും.. നിങ്ങൾ ആരും ഭയപ്പെടേണ്ടതില്ല.. നമുക്ക് അടിച്ച് പൊളിച്ച് 3 ദിവസം ഇവിടെ നിൽക്കാം."
കുട്ടികളുടെ മുഖത്ത് ഒരു പുഞ്ചിരി പടർന്നു.
"ഒരു പ്രധാന കാര്യം പറയാനുള്ളത് എന്താന്ന് വച്ചാൽ ആൺകുട്ടികൾ രാത്രി ഇവിടെ തന്നെ ആയിരിക്കും പെൺകുട്ടികൾക്ക് രാത്രി ഇവിടെ അടുത്തുള്ള വീടുകളിൽ കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്."
ക്യാമ്പിൽ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ചൊക്കെ സൂചിപ്പിച്ച ശേഷം സരസ്വതി ടീച്ചർ പറഞ്ഞു.
"നിങ്ങളെ 6 പേരുള്ള ഗ്രൂപ്പുകൾ ആയി തിരിക്കും. ആ ഗ്രൂപ്പുകൾ തമ്മിൽ കലാ കായികപരമായുള്ള മത്സരങ്ങൾ ഉണ്ടാകും... ബിന്ദു ടീച്ചർ
💬 Comments
View all comments