0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Author : ne-na Read All Parts 2.2K

നിങ്ങളുടെ മുന്നിൽ ഒരു ബോക്സ് കൊണ്ട് വരും. അതിൽ നിന്നും ഒരു പേപ്പർ എടുക്കണം. അതിൽ എഴുതിയിരിക്കുന്നതായിരിക്കും നിങ്ങളുടെ ഗ്രൂപ്പ്."

ബിന്ദു ടീച്ചർ ബോക്സുമായി കുട്ടികളുടെ മുന്നിൽ ചെന്നു. അവർ ഓരോ പേപ്പർ എടുത്തു.

"ഡാ.. എന്റെയിൽ റെഡ് എന്നാ എഴുതിയിരിക്കുന്നത്, നിന്റെയിലോ?"

പേപ്പർ തുറന്നു നോക്കിയ ഉണ്ണി ദീപുവിനോട് ചോദിച്ചു.

"എന്റെയിൽ യെല്ലോ എന്നാ."

"എല്ലാർക്കും പേപ്പർ കിട്ടിയല്ലോ?"

കുട്ടികൾ കിട്ടിയെന്ന അർഥത്തിൽ ശബ്‌ദമുയർത്തി.

"അപ്പോൾ റെഡ് കിട്ടിയവർ ഒന്ന് എഴുന്നേറ്റു നിന്നെ."

ഉണ്ണി ഉൾപ്പെടെ എഴുന്നേറ്റ് നിന്നവരെ ദീപക് ആകാംഷയോടെ വീക്ഷിച്ചു. ആ കൂട്ടത്തിൽ കീർത്തന ഉണ്ടോ എന്നതായിരുന്നു അവന്റെ ആകാംഷ.

അവരുടെ കൂട്ടത്തിൽ കീർത്തനയെ കാണാഞ്ഞപ്പോൾ ആദ്യം നിരാശയും പെട്ടെന്ന് തന്നെ സന്തോഷവും അവന്റെ മനസ്സിൽ നിറഞ്ഞു. കീർത്തന ഇനി തന്റെ ഗ്രൂപ്പിൽ ഉണ്ടാകുമോ എന്നാ ചിന്ത ആയിരുന്നു അവന്റെ സന്തോഷത്തിന്റെ കാരണം.

"എഴുന്നേറ്റ് നിന്നവരെല്ലാം ഒരു ഗ്രൂപ്പ് ആയി മാറി നിന്നൊള്ളു."

സരസ്വതി ടീച്ചറിന്റെ വാക്കുകൾ അനുസരിച്ച് കൊണ്ട് എഴുന്നേറ്റ് നിന്ന 6 പേരും ഒരു ഇടത്തേക്ക് മാറി നിന്നു.

"അടുത്തതായി ഓറഞ്ച് കിട്ടിയവർ എഴുന്നേൽക്ക്.."

ഈ പ്രാവിശ്യം എഴുന്നേൽക്കുന്നവരുടെ കൂട്ടത്തിൽ കീർത്തന കാണരുതേ എന്നാ പ്രാർത്ഥനയോടെ ദീപക് ചുറ്റും നോക്കി. അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. ഇല്ല.. അവരുടെ കൂട്ടത്തിൽ കീർത്തന ഇല്ലായിരുന്നു.

"അടുത്തത് യെല്ലോ.."

സരസ്വതി ടീച്ചറിന്റെ ശബ്‌ദം മുഴങ്ങിയതും ദീപക് കണ്ണുകൾ അടച്ച് കീർത്തന ഈ ഗ്രൂപ്പിൽ ഉണ്ടാകാൻ എന്ന പ്രാർത്ഥനയോടെ എഴുന്നേറ്റ് നിന്നു.

ഒരു ദീർഘ നിശ്വാസത്തോടെ അവൻ കണ്ണുകൾ തുറന്നു ചുറ്റും നോക്കി. ഒരു

💬 Comments

View all comments