0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Author : ne-na Read All Parts 534

അതിനു ഇവർ രണ്ടുപേർക്കും സമ്മതവും ആണ്."

കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് ഉണ്ണി ചോദിച്ചു.

"അതിൽ നിനക്ക് വിഷമം ഒന്നും ഇല്ലേ?"

"കീത്തു എന്റെ സുഹൃത്താണെടാ.. ഇത്രയും നാൾ എനിക്ക് ഒരു പെൺകുട്ടി സുഹൃത്ത് ആയി ഇല്ലാഞ്ഞതിനാൽ ഞാൻ കീത്തുവിന്റെ സൗഹൃദം നന്നായി ആസ്വദിക്കുന്നതും ഉണ്ട്."

ഉണ്ണി പിന്നെ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. കുറച്ച് സമയത്തിനകം കീർത്തന അവിടെ തിരികെ എത്തി. ഉണ്ണിയോട് യാത്ര പറഞ്ഞ് അവർ അവിടെ നിന്നും ഇറങ്ങി.

പാവാടയും ടോപ്പും ആയതിനാൽ ഒരു വശത്തേക്ക് കാലിട്ടന് അവൾ ബൈക്കിൽ ഇരുന്നത്. വലതു കൈ അവന്റെ വയറ്റിൽ ചുറ്റി പിടിച്ചിരുന്നു.

കോളേജ് ഗേറ്റ് കടന്നപ്പോൾ ദീപക് ചോദിച്ചു.

"എവിടെയാ കഴിക്കാൻ പോകേണ്ടത്?"

"നിനക്ക് ഇഷ്ടമുള്ളിടത്ത് പൊയ്ക്കോ, ഞാൻ ഇപ്പോൾ കഴിക്കാതെ ഉള്ളു.. എനിക്ക് ഇനി വേണ്ട."

"എങ്കിൽ എനിക്ക് പരിചയമുള്ള ഒരു ബിരിയാണി കടയിൽ പോകാം. കുറച്ച് ദൂരം ഉണ്ടെന്നേ ഉള്ളു സൂപ്പർ ബിരിയാണി  ആണ്."

അവൾ അവന്റെ തോളിലേക്ക് മുഖം ചായ്ച്ചുകൊണ്ടു പറഞ്ഞു.

"എവിടെ വേണേലും പൊയ്ക്കോ. നമുക്ക് ആവിശ്യം പോലെ ടൈം കിടപ്പുണ്ടല്ലോ."

കുറച്ച് നേരം അവർക്കിടയിൽ നിശബ്ദത നിറഞ്ഞപ്പോൾ ദീപക് പറഞ്ഞു.

"ഞാൻ ഒരു ഡൌട്ട് ചോദിക്കട്ടെ?"

അവൾ മുഖം മുകളിലേക്ക് നീക്കി താടിയെല്ല് അവന്റെ തോളിൽ അമർത്തി ഇരുന്നു.

"എന്താ?"

"ഈ വയർ വേദന വരുമ്പോഴൊക്കെ പെയിൻ കില്ലർ കഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ലേ.."

"അങ്ങനെ ചോദിച്ചാൽ... കുഴപ്പം തന്നെ ആണ്, പക്ഷെ പെയിൻ കില്ലർ കഴിച്ചില്ലേൽ എനിക്ക് ഒട്ടും വേദന സഹിക്കാനാകില്ല.

അവൻ ഒന്ന് മൂളി.

"ആദ്യമൊന്നും എനിക്ക് വേദന ഒന്നും ഉണ്ടാകാറില്ലായിരുന്നെടാ.. പിന്നെ പിന്നെ എല്ലാ പ്രവിശ്യവും നല്ല വേദന വന്നു തുടങ്ങി.. ചില പെണ്പിള്ളേര്ക്ക് വേദന എന്ന് പറയുന്നതേ കാണില്ല.. അവരുടെയൊക്കെ ഭാഗ്യം."

കുറച്ച് നേരം മിണ്ടാതിരുന്നിട്ട് അവൾ പറഞ്ഞു.

"എനിക്ക് ആദ്യായിട്ട് പിരിയഡ് ആയതായിരുന്നു കോമഡി.. ഒട്ടും വേദന ഇല്ലായിരുന്നു. അന്ന്  ഏഴിലേയോ  എട്ടിലേയോ വെക്കേഷൻ ടൈം ആയിരുന്നു. അവധിക്കാലം ആയിക്കഴിഞ്ഞാൽ ഞങ്ങൾ വീടിനടുത്തുള്ള കുട്ടികൾ എല്ലാം ഒത്തുചേർന്നു കളിയും കഥ പറച്ചിലും ഒക്കെ

💬 Comments

View all comments