Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]
ചിരിയോടെ അവൻ പറഞ്ഞു.
"നന്നായി.. ഇനി പൈസയ്ക്ക് അത്യാവിശം വരുമ്പോൾ പണയം വയ്ക്കാൻ ഒരു സാധനം ആയല്ലോ."
അത് കേട്ടുടൻ എടുത്തടിച്ചപോലെ കീർത്തന പറഞ്ഞു.
"ഞാൻ ആദ്യായിട്ട് അവനു ഗിഫ്റ്റ് കൊടുത്ത സാധനമാണ് അത്, അത് വല്ലോം അവന്റെ കഴുത്തിൽ നിന്നും കാണാതായാൽ അന്ന് അവനെ ഞാൻ കൊല്ലും."
ഉണ്ണി തമാശ രീതിയിൽ തൊഴുതുകൊണ്ടു പറഞ്ഞു.
"നമ്മളൊന്നും അതിൽ തൊടാൻ പോലും പോകുന്നില്ലേ.."
കീർത്തനയുടെ മുഖത്ത് ചിരി പടർന്നു.
ദീപക് കീർത്തനയോടു ചോദിച്ചു.
"കീത്തു .. നീ ചോറ് കഴിച്ചായിരുന്നോ?"
അവൾ കഴിച്ചു എന്നർത്ഥത്തിൽ മൂളി. ദീപക് ഉണ്ണിയേയും നോക്കി.
"ഞാനും കഴിച്ചട..എന്താ?"
"ഞാൻ ഇതുവരെ കഴിച്ചില്ല.. ഞാൻ കാന്റീനിൽ പോയി കഴിച്ചിട്ട് വരാം എങ്കിൽ."
കീർത്തന പെട്ടെന്ന് പറഞ്ഞു.
"എങ്കിൽ നമുക്ക് രണ്ടുപേർക്കും കൂടി പുറത്ത് പോകാം, നിനക്ക് ഫുഡ് ഞാൻ വാങ്ങി തരാം."
"ക്ലാസ്സ് തുടങ്ങാൻ ഇനി കുറച്ച് നേരം കൂടിയേ ഉള്ളു, അപ്പോഴാണോ ഇനി പുറത്ത് പോകുന്നത്."
അവൾ അവന്റെ മുഖത്ത് നോക്കി ദയനീയമായി പറഞ്ഞു.
"എനിക്കിന്നിനി ക്ലാസ്സിൽ ഇരിക്കാൻ വയ്യടാ, നമുക്ക് പുറത്ത് എവിടേലും പോകാം.. വൈകുന്നേരം എന്നെ ഹോസ്റ്റലിൽ ആക്കിയാൽ മതി."
അവൾ പറഞ്ഞത് നിരാകരിക്കുവാൻ ദീപക്കിന് തോന്നിയില്ല.
"ഓക്കേ, നമുക്ക് പുറത്ത് പോകാം."
അത് കേട്ടപ്പോൾ അവളുടെ മുഖം തെളിഞ്ഞു.
"എന്നാൽ ഞാൻ പോയി ശ്രീജയോട് പറഞ്ഞിട്ട് വരം."
അവന്റെ ഫോൺ തിരികെ നൽകികൊണ്ട് കീർത്തന അവിടെ നിന്നും നടന്നപ്പോൾ ഉണ്ണി പറഞ്ഞു.
"ഒരു ക്ലാസ് പോലും മുടക്കാത്ത പയ്യനായിരുന്നു. ഇവനെ നീ നശിപ്പിക്കും."
നടക്കുന്നതിനിടയിൽ തിരിഞ്ഞ് നോക്കികൊണ്ട് അവൾ പറഞ്ഞു.
"അവന്റെ പ്രേമായിരുന്നല്ലോ അപ്പോൾ ക്ലാസ് ടൈമിൽ പാർട്ടി പ്രവർത്തനത്തിനൊക്കെ പോയിരുന്നത്."
കീർത്തന നടന്ന് അവിടെ നിന്നും കുറച്ച് നേരം പിന്നിട്ടപ്പോൾ ഉണ്ണി ദീപക്കിനോട് ചോദിച്ചു.
"ഇന്ന് അവൾ നിനക്ക് മാല ഗിഫ്റ്റ് തന്നു. നാളെ നീ അവളുടെ കഴുത്തിൽ മാല ചാർത്തുമോ?"
അവന്റെ ചോദ്യത്തെ ചിരിച്ച് തള്ളുന്നതായി ഭാവിച്ച് മനസ്സിനുള്ളിലെ ചെറിയൊരു വേദനയോടെ അവൻ പറഞ്ഞു.
"സൂരജിന്റെയും ഇവളുടെയും വീട്ടുകാർക്ക് ഇവർ തമ്മിൽ കല്യാണം കഴിക്കണമെന്നാടാ ആഗ്രഹം.
💬 Comments
View all comments