0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Author : ne-na Read All Parts 532

അവൾ പറഞ്ഞു.

"കൂടുതൽ ഇളിക്കല്ലേ നീ.."

"എപ്പോഴായാലും ഇന്ന് തന്നെ നീ അറിഞ്ഞില്ലേ, അത് പോരെ."

അവൾ വിഷമത്തോടെ പറഞ്ഞു.

"എന്നാലും നിന്റെ ബെർത്ഡേയ് ആയിട്ട് എനിക്ക് ഒരു ഗിഫ്റ് പോലും വാങ്ങാൻ പറ്റിയില്ലല്ലോ.. ഇനിയിപ്പോൾ വാങ്ങാന്ന്  വച്ചാലും നിനക്ക് ആദ്യായിട്ട് തരുന്ന ഗിഫ്റ്റ്, അതൊരു സ്പെഷ്യൽ തന്നെ ആയിരിക്കണ്ടേ."

അവൾ കുറച്ച് നേരം ഒന്ന് ആലോചിച്ച് ഇരുന്ന ശേഷം പെട്ടെന്ന് ചാടി എഴുന്നേറ്റു. എന്നിട്ട് കഴുത്തിൽ നിന്നും തന്റെ കുരിശിന്റെ ലോക്കെറ്റോട്  കൂടിയ സ്വർണമാല ഊരി എടുത്തു.

അവൾ എന്താ ഉദ്ദേശിച്ചതെന്ന് മനസിലായ ദീപക് പെട്ടെന്ന് പറഞ്ഞു.

"ഡി, അത് ഗോൾഡ് ആണ്."

അവൾ അതിനു മറുപടി ഒന്നും പറയാതെ മാല അവന്റെ കഴുത്തിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.

"മെനി മെനി ഹാപ്പി റിട്ടേൺസ്‌ ഓഫ് ദി ഡേ."

അവൾ ഇത്രയും വില കൂടിയ ഒരു മാല തനിക്ക് തന്നതിൽ അവൻ ആകെ പതറി പോയിരുന്നു. അവന്റെ മുഖഭാവം കണ്ട അവൾ പറഞ്ഞു.

"ഞാൻ ആദ്യായിട്ട് നിനക്ക് തന്ന ഗിഫ്റ്റ് ആണ് ഇത് അതുകൊണ്ടു ഇത് എനിക്ക് തിരിച്ചു തരാൻ പാടില്ല... പിന്നെ ഞാൻ സന്തോഷത്തോടു കൂടിതന്നെയാണ് ഇത് നിനക്ക് തന്നത്.. അതുകൊണ്ടു വേറെ ഒന്നും ഇപ്പോൾ മോൻ ചിന്തിക്കുകയും വേണ്ട."

ദീപക് എന്ത് പറയണം എന്ന് അറിയാതെ നിൽക്കുമ്പോഴാണ് എവിടെ നിന്നോ ഉണ്ണി അവിടെ എത്തിയത്.

"രണ്ടും കൂടി ഇവിടെ എന്താ ഒരു ഗൂഢാലോചന?"

തിരിഞ്ഞ് നോക്കികൊണ്ട്‌ കീർത്തന പറഞ്ഞു.

"പുറത്ത് പറയാൻ പറ്റില്ല, സീക്രെട് ആണ്.."

"ഓഹോ.. ഞാൻ അറിയാതെ ഒരു സിക്രെട്ടോ?"

അത് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ദീപക്കിന്റെ കഴുത്തിൽ കിടക്കുന്ന മാല ഉണ്ണിയുടെ ശ്രദ്ധയിൽ പെട്ടത്. ലോക്കറ്റ് കണ്ടപ്പോഴേ അത് കീർത്തയുടേതാണെന്ന് അവനു മനസിലായി.

"ഇത് ഇവളുടെ മാലയല്ലേ.. ഇതെന്താ നിന്റെയിൽ."

ദീപക് കീർത്തനയെ നോക്കികൊണ്ട്‌ പറഞ്ഞു.

"അവളോട്‌ തന്നെ നീ ചോദിച്ചു നോക്ക്."

ഉണ്ണി കീർത്തനയുടെ നേരെ നോക്കി.

ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.

"അതെന്റെ ബെർത്ഡേയ് ഗിഫ്റ്റ് ആണ്."

മാല ഗിഫ്റ്റ് ആയി കൊടുത്തു എന്നറിഞ്ഞപ്പോൾ ഉണ്ണി ഒന്ന് ഞെട്ടാതിരുന്നില്ല. എങ്കിലും

💬 Comments

View all comments