Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]
നല്ല പെയിൻ ഉണ്ട് എനിക്ക്.. അതിന്റെയൊക്കെ ഒരു മൂഡോഫിൽ ഇരിക്കുവായിരുന്നു ഞാൻ. അതുകൊണ്ടാണ് നീ വന്നു ചോദിച്ചപ്പോൾ അറിയാതെ അങ്ങനെ പറഞ്ഞു പോയത്.. സോറി.. ഇതവണത്തേക്ക് എന്നോട് ക്ഷമിക്ക് നീ."
ആദ്യായിട്ടായിരുന്നു ഒരു പെൺകുട്ടി അവന്റെ മുഖത്തു നോക്കി പിരിയഡ് ആണെന്ന് തുറന്നു പറയുന്നത്, അതുകൊണ്ടു തന്നെ പെട്ടെന്ന് എന്ത് മറുപടി നൽകണമെന്ന് അവനു അറിയില്ലായിരുന്നു.
കീർത്തന അവന്റെ ചുമലിലേക്ക് തലയമർത്തി ചേർന്നിരുന്നു. പതിവിലേറെ ചൂട് അവളുടെ ശരീരത്തിന് ഉള്ളതായി അവനു തോന്നി.
"ഇപ്പോഴും നല്ല പെയിൻ ഉണ്ടോ?"
"ടാബ്ലറ്റ് കഴിച്ചത് കൊണ്ട് ഇപ്പോൾ വേദന കുറഞ്ഞ് വരുന്നുണ്ട്."
അവൻ ചോദിച്ചു.
"ടാബ്ലെറ്റോ ?"
അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു.
"എനിക്ക് ഈ ടൈം നല്ല വയർ വേദന ആയോണ്ട് ഞാൻ പെയിൻ കില്ലർ കഴിക്കുമെടാ പൊട്ടാ."
പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ അവൻ കൈ കീർത്തനയുടെ പിന്നിലൂടെ ഇട്ട് ഇടുപ്പിൽ ചുറ്റി കൈപ്പത്തി അവളുടെ വയറിൽ അമർത്തി. അപ്പോൾ തന്നെ അവനു ചെയ്തത് മോശമായി പോയോ എന്നൊരു തോന്നൽ ഉണ്ടായി കൈ പിൻവലിക്കാൻ തുനിഞ്ഞു.
അവൾ പെട്ടെന്ന് അവന്റെ കൈ വയറിൽ ചേർത്ത് പിടിച്ച്കൊണ്ടു പറഞ്ഞു.
"നീ കൈ അമർത്തി പിടിച്ചപ്പോൾ ഒരു സുഖമുണ്ട്."
അവൻ പിന്നെ കൈ എടുക്കാൻ തുനിഞ്ഞില്ല, അവളും അവളുടെ കൈപ്പത്തി അവന്റെ കൈയിൽ നിന്നും മാറ്റിയതുമില്ല.
കുറച്ച് നേരം അങ്ങനെ തന്നെ ഇരിന്നപ്പോൾ അവൻ പറഞ്ഞു.
"ഞാൻ ഇന്ന് നിന്നോട് ഒരു കാര്യം ചോദിയ്ക്കാൻ നിൽക്കുവായിരുന്നു."
"എന്താ?"
"അതിനി ചോദിച്ചിട്ട് കാര്യമില്ല."
അവൾ അവന്റെ തോളിൽ ഇരുന്ന തല നെഞ്ചിലേക്ക് നീക്കികൊണ്ടു ചോദിച്ചു.
"അതെന്താ?"
"ഇന്ന് വൈകുന്നേരം എന്റെ കൂടെ ക്ഷേത്രത്തിൽ വരാമോ എന്നാണ് ഞാൻ ചോദിക്കാനിരുന്നത്."
അത് കേട്ട് അവളിൽ ഒരു സംശയം ഉണർന്നു.
"ഇന്നെന്താ ക്ഷേത്രത്തിൽ പോകാൻ ഒരു തോന്നൽ."
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
"ഇന്നെന്റെ പിറന്നാളാടി."
അവൾ പെട്ടെന്ന് അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി.
"എന്നിട്ടെന്താടാ നീ നേരത്തെ എന്നോട് പറയാഞ്ഞത്."
അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു അത് കേട്ട്.
അത് കണ്ടു
💬 Comments
View all comments