Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]
മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം പറഞ്ഞു.
"ഒന്നുമില്ല.."
"ഞാൻ രാവിലെ മുതലേ നിന്നെ ശ്രദ്ധിക്കുവാ, എന്താ കാര്യം എന്ന് പറ.."
കീർത്തന ചെറുതായി ഒന്ന് ശബ്‌ദം ഉയർത്തി പറഞ്ഞു.
"ഒന്നുമില്ലെന്നല്ലേ ഞാൻ പറഞ്ഞത്."
അവൾ അങ്ങനെ ഒരു മറുപടി നൽകിയപ്പോൾ ദീപക്കിന്റെ മുഖമൊന്ന് വിളറി.
പെട്ടെന്ന് ശ്രീജ പറഞ്ഞു.
"ഇവൾക്ക് കലി ഇളകി ഇരിക്കയാണ് ദീപു, നീ പൊയ്ക്കോ കുഴപ്പമൊന്നും ഇല്ല."
ദീപു പിന്നെ ഒന്നും മിണ്ടാതെ ക്ലാസിനു പുറത്തേക്ക് നടന്നു.
ദീപു പോയി കഴിഞ്ഞപ്പോൾ ശ്രീജ കീർത്തനയോടു പറഞ്ഞു.
"നീ അവനോടു അങ്ങനെ സംസാരിച്ചത് മോശമായി പോയി കേട്ടോ, നീ മൂഡോഫ് ആയി ഇരിക്കുന്നത് കണ്ടത്കൊണ്ടല്ലേ അവൻ അങ്ങനെ ചോദിച്ചേ."
കീർത്തന കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടാതെ കയ്യിൽ മുഖമമർത്തി അവിടെ ഇരുന്നു.. പിന്നീട് ശ്രീജയോട് ഒന്നും മിണ്ടാതെ ക്ലാസിനു പുറത്തേക്ക് നടന്നു.
ശ്രീജയ്ക്ക് അറിയാമായിരുന്നു ദീപക്കിനെ കാണുവാനാണ് അവൾ അവിടെ നിന്നും പോയതെന്ന്.
കീർത്തന ആദ്യം നേരെ പോയത് കാന്റീനിലേക്കാണ് എന്നാൽ ദീപക് അവിടെ ഉണ്ടായിരുന്നില്ല. അവൾ തിരികെ വരാന്തയിൽ കൂടി നടക്കുമ്പോഴാണ് മാവിൻ ചുവട്ടിലെ സിമെന്റ് ബെഞ്ചിൽ ദീപക് ഒറ്റക്ക് ഇരിക്കുന്നത് കാണുന്നത്.
അവൾ വേഗം അവിടേക്ക് നടന്നു.
തന്റെ മുന്നിൽ ആരോ വന്ന് നിൽക്കുന്നു എന്ന് തോന്നിയ ദീപക് മൊബൈലിൽ നിന്നും തലയുയർത്തി നോക്കി. കീർത്തന ആണ് അത് എന്ന് മനസ്സിലായതും അവൻ വീണ്ടും മൊബൈലിലേക്ക് ശ്രദ്ധ തിരിച്ചു.
ദീപക് പിണക്കത്തിൽ ആണെന്ന് അവൾക്ക് മനസിലായി.. അവന്റെ അരികിലേക്ക് ഇരുന്ന ശേഷം അവൾ മൊബൈൽ പിടിച്ചു വാങ്ങി.
എന്നിട്ടും അവൻ യാതൊരു പ്രതികരണവും ഇല്ലാതെ അവിടെ തന്നെ ഇരുന്നു.
"ദീപു, സോറി.."
അവൻ അത് കേൾക്കാത്ത മട്ടിൽ തന്നെ ഇരുന്നു.
"നീ എന്നോട് മിണ്ടില്ലേ ?"
അവളുടെ സ്വരത്തിലെ ഇടർച്ച കേട്ടപ്പോൾ അവനു മനസിലായി ഇനിയും താൻ മിണ്ടാതിരുന്നാൽ അവൾ പറയുമെന്ന്.
"നീ തന്നാണ് എന്നോട് പറഞ്ഞത് നമ്മൾ ബെസ്ററ് ഫ്രണ്ട് ആണ്.. നമുക്കിടയിൽ സീക്രെട്സ് പാടില്ല എന്തുണ്ടെലും തുറന്ന് പറയണം എന്നൊക്കെ.. എന്നിട്ടിപ്പോൾ......."
"ഡാ.. എനിക്ക് പിരീഡ് ആയി, രാവിലെ തൊട്ടേ
💬 Comments
View all comments