Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]
കീർത്തനയോടു പറഞ്ഞു.
"മോള് വിഷമിക്കയൊന്നും വേണ്ട.. പണ്ടൊക്കെ കോളേജിലെ സമരം, പോലീസിന്റെ ലാത്തിച്ചാർജ് അങ്ങനെ ഓരോന്നിലും പെട്ട് ഇവൻ ഹോസ്പിറ്റലിൽ ആകുമ്പോൾ ഞാൻ അപ്പോഴേ ഓടുമായിരുന്നു അവിടേക്ക്.. പിന്നെ പിന്നെ അതൊരു പതിവായപ്പോൾ എനിക്കും മനസിലായി മാസത്തിൽ 2 പ്രാവിശ്യം ഹോസ്പിറ്റലിൽ പോയില്ലെങ്കിൽ ഇവന് സമാധാനം ആകില്ലെന്ന്, അതുകൊണ്ട് ഇവനിപ്പോൾ ഹോസ്പിറ്റലിൽ ആയെന്ന് കേട്ടാലും ഞാൻ അത് മൈൻഡ് ചെയ്യൂല്ല."
അത് കേട്ട് കീർത്തനയുടെ മുഖത്ത് ചിരി പടർന്നു.
"പിന്നെ ആകക്കൂടെ ഉള്ള ആശ്വാസം എന്ന് പറഞ്ഞാൽ എല്ലാത്തിനും ദീപുവിന്റെ കൂടെ കാണുമെങ്കിലും അടി വരുമ്പോൾ എന്റെ മോൻ ഉണ്ണി അതിനൊക്കെ എങ്ങനെയേലും രക്ഷപ്പെട്ടോളും. ആ കഴിവ് ഇവന് എങ്ങനെ കിട്ടിയോ എന്തോ.."
അത് കേട്ടപ്പോൾ കീർത്തനയുടെ ചിരി പൊട്ടിചിരിയിലേക്ക് വഴിമാറി.
"പറയാനുള്ളതൊക്കെ പറഞ്ഞ് കഴിഞ്ഞില്ലേ , എങ്കിൽ നേരെ അടുക്കളയിലേക്ക് വിട്ടോ.. ഇന്ന് ഇവളും ഉണ്ട് ഇവിടന്ന് ഉച്ചക്ക് കഴിക്കാൻ."
ഉണ്ണി അമ്മയോട് പറഞ്ഞത് കേട്ട് കീർത്തന പെട്ടെന്ന് പറഞ്ഞു.
"അയ്യോ, ഞാൻ ഹോസ്റ്റലിൽ പോയി കഴിച്ചോള്ളാം."
"അതൊന്നും പറ്റില്ല. നീ ആദ്യമായല്ല എന്റെ വീട്ടിൽ വരുന്നേ, അപ്പോൾ കഴിച്ചിട്ടേ ഞാൻ വിടുള്ളൂ."
ഉണ്ണിക്ക് പിന്നാലെ അവന്റെ അമ്മയും ദീപക്കും കൂടി നിർബന്ധിച്ചപ്പോൾ കീർത്തനയ്ക്ക് പിന്നെ ഒഴിഞ്ഞ് മാറാൻ കഴിഞ്ഞില്ല.
ഊണും കഴിച്ച് പിന്നെയും ഒരുപാട് നേരം അവിടെ ചിലവഴിച്ച ശേഷം ആണ് കീർത്തന അന്ന് ദീപക്കിനോപ്പം ഹോസ്പിറ്റലിലേക്ക് തിരികെ പോയത്.
. . . .
രാവിലെ സുധി സാറിന്റെ ക്ലാസ് നടക്കുമ്പോഴേ ദീപക് ശ്രദ്ധിച്ചതായിരുന്നു കീർത്തനയുടെ മുഖത്തെ അസ്വസ്ഥത.. സാധാരണ എപ്പോഴും അവളുടെ മുഖത്ത് ഉണ്ടാകാറുള്ള പുഞ്ചിരി ഇന്ന് കാണാനേ കഴിഞ്ഞിട്ടില്ല.
സമയം കിട്ടുമ്പോൾ അവളോട് സംസാരിക്കണമെന്ന് വിചാരിച്ചെങ്കിലും ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആയപ്പോഴേ പാർട്ടിക്കാർക്ക് ഇടയിലുണ്ടായ ഒരു പ്രശ്നം പരിഹരിക്കുന്നതിനായി അവനു പോകേണ്ടി വന്നു.
ഒരു അര മണക്കൂർ കഴിഞ്ഞ് അവൻ തിരികെ ക്ലാസ്സിൽ വരുമ്പോൾ കാണുന്നത് ശ്രീജയോട് എന്തോ പറഞ്ഞ് ദേഷ്യപ്പെടുന്ന കീർത്തനയെ ആണ്.
അവൻ നേരെ അവളുടെ അടുത്തേക്ക് പോയി ചോദിച്ചു.
"എന്താ കീത്തു, എന്താ പറ്റിയെ?"
അവൾ ദീപക്കിന്റെ
💬 Comments
View all comments