Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]
വീടായിരുന്നു ഉണ്ണിയുടേത്.
ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ മുറ്റത്ത് കാർ കാണാത്തതിനാൽ ദീപക് പറഞ്ഞു.
"സുരേഷ് മാമൻ ഇവിടെ ഇല്ലെന്ന് തോന്നുന്നു."
"ഉണ്ണിയുടെ അച്ഛനാണോ?"
അവളുടെ സംശയത്തിന് അവൻ അതെ എന്ന അർഥത്തിൽ മൂളി.
കീർത്തന വീട്ടിലേക്ക് കയറാൻ ചെരുപ്പ് ഊരുന്ന സമയം ദീപക് ഉറക്കെ വിളിച്ചു പറഞ്ഞു.
"ഉണ്ണിയമ്മ, ഒരു അഥിതി ഉണ്ട്."
കുറച്ച് സമയത്തിനകം ഡോർ തുറന്ന് കൊണ്ട് കാവ്യാ ചോദിച്ചു.
"ഇയ്യാൾ എന്ന് മുതലാണ് ഇവിടെ അഥിതി ആയത്.."
അത് ചോദിച്ചു കഴിഞ്ഞപ്പോഴാണ് അവന്റെ പിറകിൽ നിൽക്കുന്ന കീർത്തനയെ കാവ്യാ കാണുന്നത്.
അവൾ പെട്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.
"അഹ്.. ചേച്ചിയോ കയറിവാ.."
വീട്ടിലേക്ക് കയറുന്നതിനിടയിൽ ദീപക് ചോദിച്ചു.
"നിനക്കിന്നു സ്കൂളിൽ പോകണ്ടായിരുന്നോ?"
കാവ്യാ ഒരു പുശ്ചഭാവത്തോടെ പറഞ്ഞു.
"ഇയ്യാളുടെ കോളേജിൽ മാത്രം അല്ല എന്റെ സ്കൂളിലും സമരം വിളിക്കാൻ ആണ്പിള്ളേർ ഉണ്ട്."
പെട്ടെന്ന് ആയിരുന്നു അവരുടെ പിന്നിൽ നിന്നും ഒരു ചോദ്യം.
"ആഹാ, എന്നെ ബൈക്കിൽ നിന്നും ഇറക്കി വിട്ടിട്ട് ഇവനെയും കൊണ്ട് നീ ഇവിടേക്കാണോ വന്നത്."
അവർ തിരിഞ്ഞ് നോക്കുമ്പോൾ ഉണ്ണി വീടിനകത്തേക്ക് കയറി വരുകയാണ്.
പുഞ്ചിരിയോടെ കീർത്തന പറഞ്ഞു.
"ഇവന്റെ വീട് ഒന്ന് കാണ്ടേക്കാം എന്ന് കരുതി, ഇവിടം വരെ വന്നപ്പോൾ നിന്റെ വീട്ടിൽ കൂടി കയറാം എന്ന് വച്ച്."
കാവ്യാ ദീപക്കിനോട് മാത്രം ആയി ശബ്‌ദം താഴ്ത്തി ചോദിച്ചു.
"ചേട്ടന്റെ കൂടെ ബൈക്കിൽ ആണോ ചേച്ചി വന്നേ.."
അവൻ ഒന്ന് മൂളുക മാത്രം മൂളി.. അവളും തിരുകി ഒന്ന് അമർത്തി മൂളി.
അപ്പോഴേക്കും അവരുടെ സംസാരം കേട്ട് ഉണ്ണിയുടെ 'അമ്മ അവിടേക്ക് വന്നു.
കീർത്തനയെ കണ്ട് അവർ ചോദിച്ചു.
"ആരാ ഉണ്ണി ഈ കുട്ടി."
"ഞങ്ങളുടെ ക്ലാസ്സിൽ പഠിക്കുന്നതാണ് അമ്മെ.. കീർത്തന.."
ഉണ്ണിയമ്മ കീർത്തനയെ നോക്കി പുഞ്ചിരിച്ചു.. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം ചോദിച്ചു.
"ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചിട്ടല്ലേ ഇവൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആയത്."
ഉണ്ണിയമ്മയുടെ ചോദ്യം കേട്ട് കീർത്തനയുടെ മുഖമൊന്ന് മങ്ങി. ഉണ്ണിയമ്മ അത് ശ്രദ്ധിക്കുകയും ചെയ്തു.
ഉണ്ണി പറഞ്ഞു.
"അതെ, ഇത് തന്നാണ് ആ കക്ഷി."
ഉണ്ണിയമ്മ
💬 Comments
View all comments