Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]
കീർത്തന പറഞ്ഞു.
"ഇവിടെ അടുത്തല്ലേ വീട്.. നമുക്ക് നടന്ന് പോയാൽ പോരെ."
"അങ്ങനെ എങ്കിൽ അങ്ങനെ.."
ദീപക് എന്തിനും തയ്യാറായിരുന്നു.
അവന്റെ വീട്ടിൽ നിന്നും റോഡിലേക്ക് എത്താൻ ഒരു 150 മീറ്റർ ഓളം നടക്കണമായിരുന്നു.
അതുവഴി നടക്കുമ്പോൾ കീർത്തന പെട്ടെന്ന് പറഞ്ഞു.
"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു."
"എന്താ?"
"ഇനി മുതൽ ബിയർ ആയാലും ലിക്യുർ ആയാലും കുടിക്കാൻ പ്ലാൻ ഉണ്ടേൽ ആദ്യം എന്നോട് പറയണം. ഞാൻ സമ്മതിക്കുവാണേൽ മാത്രേ കുടിക്കാവു."
അവൻ പെട്ടെന്ന് നടത്തം നിർത്തി അവളുടെ മുഖത്തേക്ക് നോക്കി.
"ഇത്രയും നാൾ നിന്നെ നിയന്ത്രിക്കാൻ ആരും ഇല്ലായിരുന്നു. ഇനി ഒരാൾ ഉണ്ടെന്ന് കൂട്ടിക്കോ, ഞാനങ്ങനെ കുടിക്കാൻ സമ്മതിക്കാതിരിക്കയൊന്നും ഇല്ല.. പക്ഷെ അടുപ്പിച്ച് അടുപ്പിച്ച് കുടിക്കാൻ പ്ലാൻ ഇടുകയാണേൽ സമ്മതിക്കില്ല. അത്രേ ഉള്ളു."
തന്റെ മേൽ അവൾ പെട്ടെന്ന് അധികാരം സ്ഥാപിക്കുന്നതിൽ സത്യത്തിൽ ദീപക് ഉള്ളിൽ സന്തോഷിക്കുകയായിരുന്നു. തന്നോടുള്ള താത്പര്യവും സ്നേഹവും കാരണമല്ലേ അവൾ അങ്ങനെ പറയുന്നത് എന്ന ചിന്ത ആയിരുന്നു അതിനു കാരണം.
അവൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൾ ചോദിച്ചു.
"എന്താ പറ്റില്ലേ?"
ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.
"ഓക്കേ, സമ്മതിച്ചു .. നിന്റെ സമ്മതത്തോടെ മാത്രമേ ഇനി കുടിക്കുകയുള്ളു."
"സത്യം ചെയ്യ്.."
അവൾ തന്റെ ഇടത് കൈ അവനുനേരെ നീട്ടി.
അവൻ തന്റെ കൈപ്പത്തി അവളുടെ കൈവെള്ളയിലേക്ക് വച്ചുകൊണ്ടു പറഞ്ഞു.
"സത്യം.."
കീർത്തനയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. അവൾ തന്റെ കൈവെള്ളയിൽ ഇരുന്ന അവന്റെ കൈപ്പത്തി മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
റോഡിലെത്തി അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞ് നടക്കുമ്പോൾ ദീപക് പറഞ്ഞു.
"അതേ, ഞാൻ പറയുന്നതും നീ ഇതേപോലൊക്കെ അനുസരിക്കേണ്ടി വരും കേട്ടോ."
അവൾ ഒരു ആലോചനയും കൂടാതെ പറഞ്ഞു.
"നീ പറഞ്ഞോ.. എന്ത് തന്നെയായാലും ഞാനും അനുസരിച്ചോളം."
വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പെട്ടെന്ന് വളരെ അടുത്ത ഒരു ആത്മബന്ധം ഉണർത്തുന്ന അവളുടെ പെരുമാറ്റങ്ങളും തീരുമാനങ്ങളും അവനെ ആശ്ചര്യപ്പെടുത്തിരുന്നില്ല.
കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അവർ ഉണ്ണിയുടെ വീട്ടിൽ എത്തിച്ചേർന്നു. റോഡ് സൈഡിൽ തന്നെയുള്ള ഒരു ഇരുനില
💬 Comments
View all comments