0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Author : ne-na Read All Parts 526

എടുത്തു. എന്നിട്ട് പറഞ്ഞു.

"ഇതിവിടന്ന് മാറ്റിയില്ലെങ്കിൽ കാവ്യാ വന്നു കണ്ടാൽ പണി കിട്ടും, ഒടുക്കത്തെ പാര ആണ് ഈ കാര്യങ്ങളിൽ അവൾ."

അവൻ ബിയർ കുപ്പി പുറത്തു കൊണ്ട് കളഞ്ഞിട്ട് തിരികെ വന്നു. അപ്പോഴേക്കും അവൾ ചായ കുടിച്ച് തീർന്ന് ഗ്ലാസ് കഴുവുകയായിരുന്നു.

അവളുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണ മാലയിൽ സ്വർണത്തിൽ തന്നെ തീർത്ത ഒരു കുരിശിന്റെ ലോക്കറ്റ് ഉണ്ടായിരുന്നു. അത് അവളുടെ ടോപിനു പുറത്തേക്ക് കിടക്കുന്നത് അവന്റെ കണ്ണിൽ ഉടക്കി. മുൻപും പലപ്പോഴും അവൻ അത് ശ്രദ്ധിച്ചിട്ടുള്ളതായിരുന്നു.

അവളുടെ അടുത്തേക്ക് ചെന്ന് അവൻ ആ ലോക്കറ്റ് കൈയിൽ എടുത്ത് നോക്കി. അവനു ശരിക്ക് കാണുവാനായി അവൾ അവനു നേരെ നിവർന്ന് നിന്നു കൊടുത്തു.

"ഇതെന്താ കഴുത്തിൽ ഒരു കുരിശൊക്കെ.."

"പ്ലസ് ടു പഠിക്കുമ്പോൾ എന്റെ ക്ലാസ്സിൽ ഒരു ക്രിസ്ത്യൻ  .അവളുടെ കഴുത്തിലും ഇതേ പോലൊന്ന് ഉണ്ടായിരുന്നു. അത് കണ്ടു ഇഷ്ട്ടപെട്ട ഞാനും അത് പോലൊന്ന് ചെയ്യിപ്പിച്ചു."

"കൊള്ളാം .. എനിക്കും ഇഷ്ട്ടമായി."

അവൻ അതിൽ നിന്നും കൈ എടുത്തപ്പോൾ കീർത്തന ലോക്കറ്റ് എടുത്തു ടോപ്പിനകത്തേക്ക് ഇട്ടു.

"ഉണ്ണിയുടെ വീട്ടിലേക്ക്  ഇവിടെ നിന്നും ഒരുപാട് ദൂരം ഉണ്ടോ?"

"ഏയ്, ഒരു 300 , 400  മീറ്റർ അത്രേ വരുള്ളൂ."

"എങ്കിൽ നമുക്ക് അവിടം വരെ ഒന്ന് പോയല്ലോ, ഇവിടെവരെ  വന്നിട്ട് അവന്റെ വീട്ടിൽ പോകാതിരിക്കുന്നതെങ്ങനാണ്."

ചെറിയൊരു സംശയ ഭാവത്തോടെ അവൻ പറഞ്ഞു.

"ഉണ്ണി വീട്ടിൽ എത്തിക്കാണുമോ എന്തോ, എന്നാലും നമുക്ക് പോയി നോക്കാം."

കീർത്തന അവനോടൊപ്പം ഹാളിലേക്ക് നടന്നു. ഹാളിൽ എത്തിയപ്പോൾ അവളുടെ കാലുകൾ പെട്ടെന്ന് നിശ്ചലമായി.

ഭിത്തിയിൽ കണ്ട രണ്ടു ഫോട്ടോകളിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ ചോദിച്ചു.

"ഇതാണോ നിന്റെ അച്ഛനും അമ്മയും."

അവൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

"എനിക്ക് അച്ഛനെ കണ്ടിട്ട് എവിടേയോ കണ്ട പരിചയം തോന്നുന്നു."

തെല്ലൊന്ന് ആലോചിച്ചിട്ട് അവൻ പറഞ്ഞു.

"അന്ന് ലോറി ഇടിച്ച് ഞാൻ  ഹോസ്പിറ്റലിൽ കിടന്നപ്പോൾ നീ എന്നെ കാണാൻ വന്നില്ലായിരുന്നോ. അപ്പോൾ കണ്ടതാകും."

"അഹ്, അതാകും."

വീട്ടിൽ നിന്നും ഇറങ്ങി ഡോർ അടച്ച് ദീപക് ബൈക്കിനടുത്തേക്ക് നടന്നപ്പോൾ പെട്ടെന്ന്

💬 Comments

View all comments