0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Author : ne-na Read All Parts 525

മോൻ എനിക്കൊരു കട്ടൻചായ ഇട്, ഞാൻ ഇവിടം ഒന്ന് കറങ്ങി കാണട്ടെ."

അവൾ അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ദീപക് ചായ പാത്രത്തിൽ  വെള്ളം നിറച്ച് അടുപ്പിലേക്ക് വച്ചു.

കുറച്ച് സമയം പുറത്ത് കറങ്ങി നിന്ന ശേഷം അവൾ വീണ്ടും അടുക്കളയിലേക്ക് കടന്നു.

"മുറ്റവും എല്ലാം നല്ല വൃത്തിക് സൂക്‌ഷിച്ചിട്ടുണ്ടല്ലോടാ."

"അതിന്റെ ക്രെഡിറ്റ് എനിക്കല്ല, ഉണ്ണിയുടെ അനിയത്തി കാവ്യാ രണ്ടു ദിവസം കൂടുമ്പോൾ ഇവിടെ വന്ന് എല്ലാം അടിച്ചുവാരി വൃത്തിയാക്കും."

"അഹ്, ഞാൻ അന്ന് ആ കൊച്ചിനെ ഹോസ്പിറ്റലിൽ വച്ച് കണ്ടിരുന്നു. നല്ലൊരു കുട്ടി ആണല്ലേ അത്, എന്ത് ചെയ്യുന്നു അവളിപ്പോൾ."

"പ്ലസ് ടു വിലാണിപ്പോൾ, എന്റെ കാര്യത്തിലൊക്കെ ഭയങ്കര ശ്രദ്ധയും സ്നേഹവുമൊക്കെ ആണ് അവൾക്."

കീർത്തന പുരികം മുകളിലേക്ക് ഉയർത്തി കുസൃതിയോടെ ചോദിച്ചു.

"സ്നേഹം എന്ന് പറയുമ്പോൾ എങ്ങനത്തെ സ്നേഹം?"

"ഡി കൊരങ്ങി, അവളെനിക്ക് പെങ്ങളെ പോലെയാണ്."

"ഞാൻ ചുമ്മാ ചോദിച്ചതാടാ പൊട്ടാ."

കീർത്തന അടുക്കളയിൽ നിന്നും അവന്റെ റൂമിലേക്ക് നടന്നു.

ജനലിനോട് ചേർന്ന് കിടക്കുന്ന ഒരു ബെഡ്, പിന്നെ ഒരു മേശയും കസേരയും ഇതായിരുന്നു അവന്റെ റൂമിൽ ഉണ്ടായിരുന്നത്. ഹാങ്ങറിൽ ഷർട്ടുകൾ തൂക്കി ഇട്ടിരിക്കുന്നു.

ഒരു ഗ്ലാസിൽ കട്ടൻചായയുമായി ദീപക് റൂമിലേക്ക് വന്നു.

അവനെ കണ്ടതും ബെഡിനു പിന്നിൽ തറയിൽ ഇരുന്ന ബിയർ കുപ്പി എടുത്തുയർത്തികൊണ്ട് കീർത്തന ചോദിച്ചു.

"ഈ പരിപാടിയും ഉണ്ടല്ലേ.."

ചെറിയൊരു പരുങ്ങലോടെ അവൻ പറഞ്ഞു.

"വല്ലപ്പോഴും കൂടി ഞാനും ഉണ്ണിയും ഒന്ന് കൂടാറുണ്ട്."

ബിയർ കുപ്പി താഴേക്ക് വച്ചുകൊണ്ടു അവൾ പറഞ്ഞു.

"വല്ലപ്പോഴും കൂടി മാത്രം ആണേൽ കൊള്ളാം."

"സത്യായിട്ടും വല്ലപ്പോഴുമേ ഉള്ളു."

അവന്റെ കൈയിൽ നിന്നും ചായ ഗ്ലാസ് വാങ്ങിക്കൊണ്ടു അവൾ ചോദിച്ചു.

"ബിയർ അടി മാത്രെമേ ഉള്ളോ അതോ...."

"ലിക്കർ അപൂർവമായിട്ടേ ഉള്ളു.. പിന്നെ സിഗരറ്റ് താല്പര്യമില്ലാത്ത കാര്യമാണ്."

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. എന്നിട്ട് കട്ടൻ ചായ ഒരു കവിൾ കുടിച്ച ശേഷം പറഞ്ഞു.

"ചായയൊക്കെ നന്നായിട്ട് ഇടാനറിയാല്ലോ."

അവൻ അതിനു മറുപടിയായി ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു കൊണ്ട് ബിയർ കുപ്പി കൈയിൽ

💬 Comments

View all comments