0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Author : ne-na Read All Parts 524

എടുത്തോള്ളാം, പിന്നെ എന്റെ ശരീരത്തു തൊടുന്നതിൽ ഞാൻ തെറ്റ്ധരിക്കുമെന്നുള്ള ഒരു പേടിയും നിനക്ക് വേണ്ട. എന്റെ പ്രൈവറ്റ് പാർട്സിൽ ഒഴിച്ച് എവിടെ വേണമെങ്കിലും നീ തൊട്ടോ.."

ചിരിയോടു കൂടി അവൾ കൂട്ടിച്ചേർത്തു.

"പിന്നെ എന്റെ ഇടുപ്പിലും  പിടിക്കലും, ഇടുപ്പിൽ പിടിച്ചാൽ എനിക്ക് ഇക്കിളാകും."

അത് കേട്ട് അവനും ചിരിച്ചു.

റോഡിൽ നിന്നും കുറച്ച് ഉള്ളിലായി ഇരു വീടിനു മുന്നിൽ ദീപക് ബൈക്ക് കൊണ്ട് നിർത്തി.

"ഇതാണ് എന്റെ വീട്."

ബൈക്കിൽ നിന്നും ഇറങ്ങിയ കീർത്തന ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചു. അടുത്തൊന്നും വേറെ വീടുകളൊന്നും ഇല്ല. ഒരാൺകുട്ടി ഒറ്റക്ക് താമസിക്കുന്ന വീടാണെന്ന് പറയില്ല. മുറ്റവും വീടിന്റെ ചുറ്റുപാടും നല്ല വൃത്തിയോടെ സൂക്‌ഷിച്ചിട്ടുണ്ട്.വീടിനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു ഇടത്തരം കുടുംബത്തിന്റേതെന്നു പറയാവുന്ന നല്ലൊരു ചെറിയ വീട്.

ദീപക് പോക്കെറ്റിൽ നിന്നും ചാവി എടുത്ത് വീട് തുറന്നു.

"നിനക്കല്ലേ എന്റെ വീട് കാണേണ്ടത്, ആദ്യം നീ തന്നെ കയറിക്കോ."

ഒരു ചിരിയോടു കൂടി കീർത്തന വീടിനുള്ളിലേക്ക് കയറി. ആദ്യമായി ഒരു വീട്ടിലേക്ക് വന്നതിന്റെ അപരിചിത്യം ഒന്നും കൂടാതെ അവൾ ആ വീടിനകം മൊത്തം നടന്ന് കണ്ടു. വീട്ടിൽ വേറെ ആരും ഇല്ല എന്നുള്ളതും അതിനൊരു കാരണമായിരുന്നു.

അടുക്കളയിലേക്ക് കയറിയ കീർത്തന സ്റ്റൈബിൽ  ഇരിക്കുന്ന പാത്രവും അവിടത്തെ ചുറ്റുപാടുകളും കണ്ടു ചോദിച്ചു.

"അപ്പോൾ നിനക്കിവിടെ പാചകവും ഉണ്ടോ?"

"അത് എന്റെ മൂഡ് അനുസരിച്ചിരിക്കും.. മടി ആണേൽ ഉണ്ണിയുടെ വീട്ടിൽ പോയി കഴിക്കും അല്ലേൽ ഇവിടെ തന്നെ എന്തേലും ഉണ്ടാക്കും."

"അപ്പോൾ കെട്ടിക്കൊണ്ടു വരുന്ന പെണ്ണിന് കുക്കിംഗ് അറിഞ്ഞില്ലേലും നീ വച്ചുണ്ടാക്കി കൊടുത്തൊള്ളുമല്ലോ."

"അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി.. നല്ലപോലെ ആഹാരം ഉണ്ടാക്കാൻ അറിയാവുന്ന ഒരു പെണ്ണുമതി എനിക്ക്."

അവൾ അവനെ കളിയാക്കികൊണ്ടു പറഞ്ഞു.

"നിനക്ക് കുക്കിംഗ് അറിഞ്ഞുകൂടാത്ത ഒരു പെണ്ണിനെ കിട്ടട്ടെ, ഞാൻ ശപിച്ചിരിക്കുന്നു."

അവൻ പെട്ടെന്ന് അവളുടെ കഴുത്തിൽ ഞെക്കി  കൊള്ളുന്ന പോലെ രണ്ടു കൈകളുംകൊണ്ട് ഇറുക്കി.

"ഡി പട്ടി, കരിനാക്ക് വല്ലോം ആണോ നിന്റെ"

ചിരിയോടെ അവന്റെ കൈ പിടിച്ച് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.

"അത് കെട്ടിക്കഴിയുമ്പോൾ അറിഞ്ഞോളും.. ഇപ്പോൾ

💬 Comments

View all comments