0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Author : ne-na Read All Parts 1.4K

നിറഞ്ഞ അവളുടെ പെരുമാറ്റം കണ്ടു ഒരു ചെറു ചിരിയോടെ അവൻ ബിരിയാണി അവളുടെ വായിലേക്ക് വച്ച് കൊടുത്തു.

കണ്ണുകൾ അടച്ച് പിടിച്ച് ആസ്വദിച്ച് ചവച്ചിറക്കിക്കൊണ്ട് അവൾ പറഞ്ഞു.

"നീ പറഞ്ഞപോലെ നല്ല ടേസ്റ്റ് ഉണ്ട്."

"എങ്കിൽ ഒരു ബിരിയാണി നിനക്ക് പറയട്ടെ?"

"വേണ്ട, നിന്റെന്ന് ഇതുപോലെ കുറച്ച് വാരി തന്നാൽ മതി."

"കൊച്ചു കുട്ടിയല്ലേ വാരി തരാൻ."

ഒരു ചിരിയോടെ അവൾ പറഞ്ഞു.

"കുട്ടി ആയിരിക്കുമ്പോൾ അമ്മ വാരി തരുമായിരുന്നു. പിന്നെ പിന്നെ അതങ്ങു നിന്നു.. എത്രയോ വർഷങ്ങൾക്ക് ശേഷം ആണ് ഇന്ന് മറ്റൊരാളുടെ കൈയിൽ നിന്നും കഴിക്കുന്നതെന്നോ.. അപ്പോൾ വീണ്ടും അങ്ങനെ കഴിക്കാനൊരു ആഗ്രഹം."

ദീപക് പുഞ്ചിരിയോടെ വീണ്ടും ഒരു പിടി കൂടി അവളുടെ വായിലേക്ക് വച്ചു കൊടുത്തു.

.  .  .  .

ക്ലാസ്സിൽ ഇരിക്കുമ്പോൾ കീർത്തന ദീപക്കിനെ ദയനീയമായി ഒന്ന് തിരഞ്ഞ് നോക്കി. അവൻ ഒരു ചിരിയോടെ ഒരു രക്ഷയുമില്ലെന്ന് അവളോട് ചുണ്ടുകൾ അനക്കി പറഞ്ഞു. കീർത്തന നിരാശയോടെ തല തിരിച്ചു.

ക്ലാസ് കഴിഞ്ഞ് സാർ പുറത്തേക്കിറങ്ങിയതും രാഹുൽ ഓടിപ്പോയി ക്ലാസ്സിന്റെ ഡോർ അടച്ച് ഉറക്കെ വിളിച്ചു കൂവി.

"ഹാപ്പി ഹോളി..."

ആരോ കളർ പൊടി വാരി മുകളിലേക്ക് എറിഞ്ഞതും കീർത്തന ഓടി ദീപക്കിന്റെ അടുത്ത് വന്ന് പറഞ്ഞു.

"ഡാ, എന്റെ ഫേവറൈറ്റ് ഡ്രസ്സ് ആണെടാ ഇത്.. ഇതിൽ മൊത്തം കളർ ആയാൽ നേരെ കഴുവി കളയാൻപോലും ഉള്ള സൗകര്യം ഹോസ്റ്റലിൽ ഇല്ല."

ഒരു റോസ് കളർ ടോപ്പും ഇളം പച്ച കളർ പാവാടയും ആണ് അവൾ ധരിച്ചിരുന്നത്.

കൈയ്യിൽ കരുതിരുന്ന കലർപ്പൊടി

💬 Comments

View all comments