Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]
കേട്ട് ദീപക് കീർത്തനയുടെ മുഖത്തേക്ക് നോക്കി. ഇപ്പോഴും അങ്ങിങ്ങായി കളർ പറ്റിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു.
"നീ ഇങ്ങോട്ട് മുഖം കാണിച്ചേ."
അവൻ ടാപ്പിൽ നിന്നും കൈയിൽ വെള്ളം നിറച്ച് അവളുടെ മുഖം കഴുകി കൊടുത്തു. കുറച്ച് നേരം ശ്രമിച്ചിട്ടും കളർ പൂർണമായും മാറിയില്ല.
"ഒരുവിധം ഒക്കെ വൃത്തിയായിട്ടുണ്ട്.. സോപ്പ് തേച്ചു കഴുകിയാലെ ബാക്കി പോകുള്ളൂ."
"അത് ഞാൻ റൂം എത്തിയിട്ട് കഴുകികൊള്ളാം."
കീർത്തന ബാഗും തോളിൽ തൂക്കി അവിടെ നിന്നും നടന്നു തുടങ്ങി.. ദീപക്കും ഒപ്പം നടന്നു.
കുറച്ച് ദൂരം നടന്നപ്പോൾ അവൾ പറഞ്ഞു.
"നിന്റെ കൈ എന്താടാ കല്ല് വച്ച് ഉണ്ടാക്കിയതാണോ.. എന്റെ നെഞ്ച് നല്ലപോലെ വേദനിക്കുന്നുണ്ട്."
അവന്റെ മുഖത്ത് പെട്ടെന്ന് ജാള്യത നിറഞ്ഞു.
"ഡി,... അത് ഞാൻ..... അറിയാതെ..."
അവന്റെ മുഖഭാവം കണ്ട് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
"കിടന്ന് ഉരുളണ്ട, എന്താ സംഭവിച്ചതെന്ന് എനിക്ക് അറിയാടാ ചെക്കാ.."
എങ്കിലും അവൻ പറഞ്ഞു.
"സോറി.."
"ഓഹ്, വരവ് വച്ചിരിക്കുന്നു... ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?"
"അഹ്, ചോദിക്ക്."
"അബദ്ധത്തിൽ ആണെങ്കിലും ടച്ച് ചെയ്തിട്ട് എങ്ങനെ ഉണ്ട്."
അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് കുസൃതി നിറഞ്ഞിരുന്നു.
"ച്ഛി..പോടീ നാറി.... എന്നെ കളിയാക്കാനാണ് കൂടെ നടക്കുന്നതെങ്കിൽ ഞാൻ മിണ്ടില്ല കേട്ടോ."
ദീപക്കിന്റെ മറുപടി കേട്ട് അവൾ അവന്റെ തോളിൽ പിടിച്ച് ചെറുതായി തള്ളിക്കൊണ്ട് ചോദിച്ചു.
"ഒരു പെണ്ണായ എനിക്ക് ഇല്ലാത്ത നാണമോ നിനക്ക്.. നീ ധൈര്യമായി പറഞ്ഞോ.. എന്നോടല്ലേ നീ പറയുന്നേ."
"ഞാൻ പറഞ്ഞിട്ട് പിന്നെ അവസാനം അതിൽ കുത്തി എന്നെ ഒന്നും പറഞ്ഞ് കുറ്റപ്പെടുത്തരുത്."
"നീ
💬 Comments
View all comments