0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Author : ne-na Read All Parts 1.4K

മാറ്റം വരുത്തുവാൻ ഉണ്ണി പല തവണ ശ്രമിച്ച് പരാജയപ്പെട്ടതാണ്. എന്നാൽ കീർത്തനയുടെ ഇപ്പോഴുള്ള പെരുമാറ്റം കണ്ടപ്പോൾ അവളിലൂടെ ദീപക്കിന്റെ ആ സ്വഭാവത്തിൽ ഒരു മാറ്റം വരുത്തുവാൻ കഴിയുമെന്ന് ഉണ്ണിക്ക് തോന്നി.

ദീപക് ഒഴിഞ്ഞ് മാറുവാനായി പറഞ്ഞു.

"എനിക്ക് ഉണ്ണിയെ വീട്ടിലാക്കണം."

കീർത്തന ഉണ്ണിയെ നോക്കി.

"ഡാ. ഇന്നൊരു ദിവസം നീ ബസിൽ വീട്ടിൽ പോകുമോ?"

ഉണ്ണി ചിരി വിടർന്ന മുഖത്തോടെ പറഞ്ഞു.

"എസ്.. ഓഫ്‌കോഴ്സ്.."

ദീപക് ഉണ്ണിയെ കലിപ്പിച്ച് ഒന്ന് നോക്കി. ഉണ്ണിയുടെ മുഖത്ത് അപ്പോഴും ഒരു ചിരി തന്നെ ആയിരുന്നു.

"നീ എന്തിനാ അവനെ നോക്കുന്നത്, ആ പ്രശനം തീർന്നല്ലോ."

കീർത്തന അവന്റെ ബൈക്കിന്റെ പിന്നിലേക്ക് കയറി ഇരുന്നു. ജീൻസും ടോപ്പും ആയതിനാൽ ഇരുവശത്തും കാലിട്ടാണ്  അവൾ ഇരുന്നത്.

"കീത്തു.. അത്...."

"എന്താ.. ഒരു പെണ്ണിനെ ബൈക്കിൽ കൊണ്ട് പോയാൽ സഖാവിന്റെ പ്രതിച്ഛായ ഇവിടെ നശിക്കുമെന്ന് പേടി ഉണ്ടോ?"

ദീപക് പിന്നെ ഒന്നും മിണ്ടിയില്ല. ബൈക്ക് സ്റ്റാർട്ട് ചെയ്ത് കോളജിനു പുറത്തേക്ക് ഓടിച്ചു. കീർത്തന തിരിഞ്ഞ് ശ്രീജയെ നോക്കി.. ഒരു വിജയിയുടെ ചിരി ഉണ്ടായിരുന്നു അവളുടെ മുഖത്ത്. ശ്രീജയുടെ മുഖത്താണെകിൽ അത്ഭുതവും.

ബൈക്ക് കോളേജ് ഗേറ്റ് കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോഴേക്കും പലരും അവരെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ ദീപക് ആരുടേയും മുഖത്തേക്ക് നോക്കാൻ ശ്രമിച്ചതെ ഇല്ല. എന്നാൽ കീർത്തന ആകട്ടെ ഗേറ്റിനു വെളിയിൽ നിൽക്കുകയായിരുന്ന സൂരജിനെ കണ്ടപ്പോൾ ഒരു ചിരിയോടെ കൈ ഉയർത്തി കാണിക്കുക കൂടി ചെയ്തു.

അവർ പോകുന്നത് കണ്ട് സൂരജിനോട് അവന്റെ കൂട്ടുകാരൻ പറഞ്ഞു.

"അവളുടെ ഈ പോക്ക് അത്ര നല്ലതായി എനിക്ക്

💬 Comments

View all comments