Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]
മറ്റൊരാൾ അറിയില്ല.. നിനക്ക് എന്നോട് എന്തും തുറന്നു പറയാം, ഞാനും അതുപോലെ തന്നെ ആയിരിക്കും."
ഒരു കാറിനെ ഓവർടേക്ക് ചെയ്ത് മുന്നിൽ കയറിയ ശേഷം അവൻ പറഞ്ഞു.
"ഞാൻ ഇതുവരെ ഏതെങ്കിലും പിന്നിലെ ശരീരത്തോ പോട്ട് കൈയിൽ എങ്കിലും തൊടുന്നത് നീ കണ്ടിട്ടുണ്ടോ?"
കീർത്തന ഒന്ന് ആലോചിച്ച് നോക്കി.
ശരിയാണ്.. ഇതുവരെ അങ്ങനെ ഒരു കാഴ്ച കാണുവാൻ കഴിഞ്ഞിട്ടില്ല. പെൺപിള്ളേരോടൊക്കെ സംസാരിച്ച് നിൽക്കുന്ന കാണാറുണ്ടെങ്കിലും സ്പർശിക്കുന്നത് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.
"ഇല്ല.. കണ്ടിട്ടില്ല.."
"ചെറുപ്പം മുതലേ ഞാൻ പെൺകുട്ടികളോട് അങ്ങനെ അടുത്ത് ഇടപഴകിയിട്ടില്ല.. ആകെ കൂട്ട് ഉണ്ടായിരുന്നത് കാവ്യയുടെ അടുത്ത് മാത്രമാണ്.. ശരിക്കും പറഞ്ഞാൽ ഞാൻ പെൺകുട്ടികളോട് മിണ്ടറുപോലും ഉണ്ടായിരുന്നിട്ടില്ല.. അതിനു ഒരു മാറ്റം വന്നത് പ്ലസ് ടു ഒക്കെ ആയപ്പോഴാണ്. ഞാൻ അപ്പോഴേക്കും മിണ്ടി തുടങ്ങി. പക്ഷെ അപ്പോഴും അവരുടെ കൈയിൽ ആയാലും സ്പർശിക്കാൻ എനിക്ക് പേടിആയിരുന്നു.. ഞാൻ തൊടുമ്പോൾ അവർ വേറെ അർഥത്തിൽ വല്ലോം തെറ്റുധരിക്കുമോ എന്നുള്ള പേടി.. ആ പേടി എനിക്ക് ഇതുവരെയും മാറിയിട്ടില്ല.. പെൺകുട്ടികളെ ബൈക്കിൽ കൊണ്ട് പോകുമ്പോൾ ബ്രേക്ക് പിടിക്കുമ്പോൾ വല്ലോം അവർ ശരീരത്തു വന്ന് മുട്ടിയാൽ ഞാൻ മനഃപൂർവം വല്ലോം ചെയ്തതാണോ എന്ന് അവർ കരുതുമോ എന്ന പേടി കാരണം ആണ് ആരെയും ബൈക്കിൽ കൊണ്ട് പോകാത്തതും."
ദീപക്കിന്റെ തലക്ക് തട്ടിക്കൊണ്ടു കീർത്തന പറഞ്ഞു.
"നിനക്ക് വട്ടാണെടാ ചെറുക്കാ.."
"ഞാൻ ആദ്യമേ പറഞ്ഞതാ എന്നെ കാലിയാക്കരുതെന്ന്."
"ഡാ, ഞാൻ കളിയാക്കിയതല്ല.. ഞാൻ ഒരു കാര്യം പറഞ്ഞു തരാം, ഒരു ആണ് ശരീരത്തു തൊടുമ്പോൾ അത് എന്ത് ഉദ്ദേശത്തോടെ ആണ് തൊടുന്നതെന്നൊക്കെ മനസിലാക്കാൻ പെണ്ണിന് കഴിയും.. പിന്നെ മറ്റൊരു കാര്യം എന്താന്ന് വച്ചാൽ പേടിയോടു കൂടി തൊടുകയാണേൽ അത് ചിലപ്പോൾ തെറ്റുധാരണ ഉണ്ടാക്കാൻ സാധ്യത ഉണ്ട്."
കുറച്ചുനേരം നിശബ്ദത ആയി ഏറുന്ന ശേഷം അവൾ പറഞ്ഞു.
"നിന്റെ ഉള്ളിൽ ദുരുദ്ദേശം ഒന്നും ഇല്ലേൽ നിനക്കറിയാവുന്ന പെണ്ണിന്റെ കൈയിൽ നിനക്ക് ധൈര്യമായി തൊടാം. ആരും നിന്നെ തെറ്റ് ധരിക്കില്ല. പിന്നെ ബൈക്കിൽ പോകുമ്പോഴത്തെ കാര്യം, നീ ആരെയും നിർബന്ധിച്ച് അല്ലല്ലോ കൂടെ കൊണ്ട്
💬 Comments
View all comments