Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]
പിന്നെ മറ്റൊരു കാര്യം എന്തെന്നാൽ മരണവരെയും എന്റെ ബെസ്ററ് ഫ്രണ്ട് എന്നുള്ള സ്ഥാനം അത് ഇവന് തന്നെ ആയിരിക്കും. എന്റെ ജീവിതത്തിൽ ഒരുപാട് പേര് കടന്ന് വരുകയും പോവുകയും ചെയ്തിട്ടുണ്ടെങ്കിലും ആ ഒരു സ്ഥാനം ഞാൻ മറ്റൊരാൾക്കും നൽകിയിട്ടില്ല. ഞങ്ങളുടെ ഈ സൗഹൃദം പാതിവഴിയിൽ മുറിഞ്ഞ് പോകാതിരിക്കാൻ ഒരു പ്രധാന കാരണം എന്തെന്നാൽ എന്റെ അമ്മയും ഇവന്റെ അച്ഛനും അമ്മയും ഞങ്ങൾക്കിടയിലുള്ള ബന്ധം എന്താന്ന് ശരിക്കും മനസിലാക്കിയതിനാലാണ്. ഒരിക്കൽ പോലും ഞങ്ങളുടെ സൗഹൃദത്തെ കുറിച്ച് അവർക്കിടയിൽ തെറ്റായ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. അതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.
പിന്നെ എനിക്ക് ഒരു കാര്യത്തിൽ ഇവനോട് പരാതി ഉണ്ട്. ജീവിതത്തിന്റെ എന്റെ മുടിയെ കളിയാക്കാൻ കിട്ടുന്ന അവസങ്ങൾ ഇവൻ പാഴാക്കാറില്ല. കഥയിലും ഇവൻ അത് ആവർത്തിച്ചു.. ദുഷ്ടൻ ....
അതുകൊണ്ടു തന്നെ ഞാൻ ഒരു സത്യം ഇവിടെ വിളിച്ചു പറയുകയാണ് സുഹൃത്തുക്കളെ..
ഇവന്റെ കഥകൾക്ക് വല്ലാത്തൊരു ജീവനുണ്ട്.. വായിച്ചു തുടങ്ങിയാൽ തീരല്ലേ എന്ന ആഗ്രഹിച്ച് പോകും എന്നൊക്കെ കമന്റ് ഇടാറില്ലേ.. സത്യത്തിൽ ഇവന്റെ കഥയിലെ മിക്ക രംഗങ്ങളും കോപ്പി അടി ആണ്.. എന്റെ ഇവന്റെയും ജീവിതത്തിൽ നടന്ന രംഗങ്ങൾ എടുത്ത് കോപ്പി അടിച്ച് അതിൽ ചില മാറ്റങ്ങൾ വരുത്തി എഴുതി ഇട്ട് അതിനു കൈയടി വാങ്ങുവാണ് ഇവൻ മിക്കപ്പോഴും ചെയ്യുന്നത്.. അതുകൊണ്ടു പകുതി ക്രെഡിറ്റ് എനിക്ക് കൂടി തന്നെ പറ്റുള്ളൂ.
ഇനി ഒരു രഹസ്യം പറഞ്ഞ് തരാം.. ഇവൻ കഥ എഴുതി ഇടുന്ന NE_NA എന്ന പേരിലെ NE ഇവന്റെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരവും NA എന്റെ
💬 Comments
View all comments