0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Author : ne-na Read All Parts 1.4K

ദേഹത് മൊത്തം കളർ ആണ് കുളിച്ചിട്ട് വേണം വല്ലോം മാറി ഇടാൻ.

അപ്പോഴേക്കും ഉണ്ണി അവിടെ ബൈക്കുമായി എത്തിയതിനാൽ അവർക്ക് ആ സംസാരം തുടർന്നുകൊണ്ട് പോകാൻ കഴിഞ്ഞില്ല.

ഇന്നർ ഇടാത്തതിനാൽ ഉണ്ണിയുടെ മുന്നിൽ നിൽക്കാതെ അവൾ പെട്ടെന്ന് ഹോസ്റ്റലിലേക്ക് കയറി പോയി. ദീപക്ക് ഉണ്ണിയോടപ്പം വീട്ടിലേക്കും യാത്ര തിരിച്ചു.

തുടരും…

എന്റെ "ഞാൻ" എന്ന കഥ വായിച്ചിട്ടുള്ളവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്..

ഞാൻ എന്ന കഥയുടെ രണ്ടു പാർട്ടുകൾ  എഴുതിയിരുന്നു. സത്യത്തിൽ എന്റെയും എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെയും കഥ ആണ് അത്.. അവൾ നിങ്ങളോടു കുറച്ച് കാര്യങ്ങൾ പറയുവാൻ എന്നെ എഴുതി ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ കഥയിൽ അത് ഉൾപ്പെടുത്താഞ്ഞതിൽ അവൾ ഇപ്പോഴും പിണക്കത്തിൽ ആണ്.. അത് കൊണ്ട് ഈ പ്രാവിശ്യം ഞാൻ അത് ഉൾപ്പെടുത്തുന്നു.

ഹായ്,

ഇവന്റെ ഞാൻ എന്ന കഥയിലെ മെയിൻ കഥാപാത്രമായ ദേവിക ആണ് ഞാൻ. എന്റെ ഒർജിനൽ നെയിം ഇതല്ല. ഞാൻ അത് വെളിപ്പെടുത്തുന്നതും ഇല്ല.. ഞാൻ എന്ന കഥയിൽ എന്റെയും ഇവന്റെയും ജീവിതത്തിലെ 75 ശതമാനത്തോളം സത്യസന്ധമായി തന്നെ ഉൾപ്പെടുത്തിയിരിക്കുകയാണ്. ആ കഥ വായിച്ചിട്ട് ആരോ ഒരാൾ കമന്റ് ഇട്ടിരുന്നു ഞാൻ ഒരു സെൽഫിഷ് ആണെന്ന്... അങ്ങനെ പറഞ്ഞതിൽ എനിക്ക് യാതൊരു വിഷമവും ഇല്ല. കാരണം ഞാൻ ഒരു സെൽഫിഷ് തന്നെയായിരുന്നു. എന്റെ സന്തോഷങ്ങൾ മാത്രമാണ് ഞാൻ എപ്പോഴും നോക്കിയിരുന്നത്.. പക്ഷെ ധൈര്യപൂർവം എനിക്ക് ഇപ്പോൾ പറയാൻ  കഴിയും ഞാൻ ഇപ്പോൾ ഒരു സ്വാർത്ഥ അല്ലെന്ന്. എന്റെ എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ അവകാശവും ഞാൻ ഇവന് നൽകിയിരിക്കുകയാണ്.

💬 Comments

View all comments