0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Author : ne-na Read All Parts 1.4K

കേട്ടോ.. കല്യാണം കഴിയുമ്പോൾ വലിപ്പമൊക്കെ വച്ചോളും."

അവൾ ഒരു നിമിഷം ചിന്തിച്ച ശേഷം അവനെ വയറ്റിൽ ഇടിച്ച് ഹോസ്റെലിനകത്തേക്ക് ഓടിക്കൊണ്ടുപറഞ്ഞു.

"പോടാ നാറി.."

അവൾ ഓടിപ്പോകുന്നത് കണ്ടു ഒരു ചിരിയോടെ അവൻ അവിടെ നിന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ കൈയിൽ ഒരു കവറുമായി അവൾ മടങ്ങിയെത്തി.

കവർ അവന്റെ കൈയിൽ കൊടുത്തുകൊണ്ട് കീർത്തന പറഞ്ഞു.

"വീട്ടിൽ എത്തുന്നവരെ വേറെ ആരുടേയും മുന്നിൽ വച്ച് കവർ തുറക്കേണ്ട കേട്ടോ, രണ്ടു ഉണ്ട് അതിനു കാരണം."

അവൻ കവർ കൈയിലേക്ക് വാങ്ങി.

"എന്താ ആ രണ്ടു കാരണങ്ങൾ?"

"നീ എന്റെ ഡ്രസ്സ് കഴുകി എന്നറിഞ്ഞാൽ ആണ്പിള്ളേര്ക്ക് നിന്നെ കളിയാക്കാൻ അതൊരു കാരണം ആകും തനിക്ക് ഇഷ്ട്ടമല്ല, രണ്ടാമത്തേത് ആ കവറിൽ എന്റെ ബ്രായും ഉണ്ട് കഴുകാൻ.. ആരും അത് കാണണ്ട."

അവൻ ചെറിയ ഒരു ഞെട്ടലോടെ ചോദിച്ചു.

"നീ എന്തിനാ അതെടുത്തു ഇതിന്റെ കൂടെ വച്ചത്."

അവൾ നിസാരമട്ടിൽ പറഞ്ഞു.

"വെള്ളത്തിൽ കളർ കലക്കി ദേഹത്ത് ഒഴിക്കുമ്പോൾ ഓർക്കണമായിരുന്നു അകത്ത് കിടക്കുന്നതും നനഞ്ഞ കളർ പറ്റുമെന്ന്."

"ഓഹോ.. എങ്കിൽ ആ പാന്റി കൂടി ഇങ്ങു തന്നുകൂടായിരുന്നോ."

"അതിൽ കളർ പറ്റിയിരുന്നേൽ അതും തന്നേനെ, അതിൽ മോന് യാതൊരു സംശയവും വേണ്ട."

"നാണം ഇല്ലാത്ത ഒരു സാധനം."

അവൾ ഇളിച്ച് കാണിച്ചുകൊണ്ട് പറഞ്ഞു.

"നിന്റടുത്ത് എനിക്ക് ഇത്തിരി നാണം കുറവ് തന്നാണ്."

ദീപക് അവളുടെ നെഞ്ചിലേക്ക് ഒന്ന് നോക്കിയപ്പോൾ അവൾ പെട്ടെന്ന് പറഞ്ഞു.

"അവിടേക്ക് നോക്കാതെടാ പട്ടി .. ഫ്രീ ബേർഡ് ആണ് ഇപ്പോൾ ഞാൻ. അകത്ത് ഒന്നും ഇട്ടിട്ടില്ല ഞാൻ,

💬 Comments

View all comments